തിരുവനന്തപുരം: ഭരണഘടനാപരമായി നൽകിയിട്ടുള്ള ചുമതലകൾ നിർവഹിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതിന്റെ പ്രതികരണമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ.
സർവകലാശാലകളുമായി ബന്ധപ്പെട്ട് അവസാന വാക്ക് ചാൻസലറുടേതാണ്. ഒരു സംസ്ഥാനത്തെ ഗവർണറാണ് ആ സംസ്ഥാനത്തെ സർവകലാശാലകളിലെ ഗവർണർ. സർവകലാശാലയുടെ വൈസ് ചാൻസലർ ഗവർണർക്ക് കീഴിലാണ് വരുന്നത്. ചാൻസലറെ നിയമിക്കുന്നത് ഗവർണറാണ്.
എന്നാൽ കേരളത്തിൽ നടക്കുന്നതെന്താണ്. ഗവർണർ നിർവഹിക്കേണ്ട ചുമതലയിൽ സർക്കാർ ഇടപെടുകയാണ്. ഗവർണർക്ക് മേൽ തങ്ങളുടെ ഇഷ്ടക്കാരെ നിയമിക്കാൻ സമ്മർദ്ദം ചെലുത്തുന്നു. ഇതിലുള്ള പ്രതിഷേധമായിട്ടാണ് ചാൻലസർ സ്ഥാനം തിരികെ എടുക്കാൻ ആവശ്യപ്പെട്ടത്.
സർക്കാർ പറയുന്നിടത്ത് വെറുതെ ഒപ്പിടാൻ മാത്രമുള്ളതല്ല ഗവർണർ. അക്കാര്യം സർക്കാർ മറന്നുപോകുന്നുവെന്നും കുമ്മനം രാജശേഖരൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
സർവകലാശാല വൈസ്ചാൻലർ നിയമനവുമായി ബന്ധപ്പെട്ടാണ് ഗവർണർ ഇപ്പോൾ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. വൈസ്ചാൻസലർ നിയമനത്തിന് അതിന്റേതായ നടപടിക്രമങ്ങളുണ്ട്. അതിനെ മറികടന്നാണ് സർക്കാരിന്റെ നീക്കം. ഗവർണറെ സമ്മർദ്ദത്തിലാക്കി തീരുമാനങ്ങൾ നടപ്പിലാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
content highlights:kummanam rajasekharan statement against state government