കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് പുറമെ ഗതാഗത തടസ്സം സൃഷ്ടിക്കലിനും കേസ് ചുമത്തിയിട്ടുണ്ട്. റാലിയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും മാസ്ക് ധരിച്ചിരുന്നില്ലെന്നും പ്രോട്ടോക്കോൾ ലംഘിച്ച് അനുമതിയില്ലാതെ പരിപാടി നടത്തിയതിനാണ് കേസെന്നുമാണ് പോലീസ് പറയുന്നത്. കണ്ടാലറിയാവുന്ന നേതാക്കൾക്കും പ്രവർത്തകർക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്.
Also Read :
വഖഫ് സംരക്ഷണ റാലിയിൽ ലീഗ് നേതാക്കൾ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി തന്നെ കഴിഞ്ഞദിവസം രംഗത്തെത്തുകയും ചെയ്തു. ഈ വിവാദങ്ങൾക്കിടെയാണ് റാലിക്കെതിരെ നിയമപരമായ നടപടി ഉണ്ടായിരിക്കുന്നത്. അതേസമയം ഏതൊക്കെ നേതാക്കൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല.
Also Read :
ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനവും റാലിയും പാർട്ടി ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളായിരുന്നു ഉദ്ഘാടനം ചെയ്തത്. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ എം എൽ എ, ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി എം എ സലാം, തമിഴ്നാട് വഖഫ് ബോർഡ് ചെയർമാനും തമിഴ്നാട് മുസ്‍ലിം ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റുമായ എം അബ്ദുറഹ്മാൻ, കെ പി എ മജീദ് എം എൽ എ, പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, കെ എം ഷാജി, അബ്ദുറഹ്മാൻ കല്ലായി, പി കെ ഫിറോസ് തുടങ്ങിയവർ റാലിയിൽ പങ്കെടുത്തിരുന്നു.