കേസിലെ മുഖ്യപ്രതി കൂടിയായ സൈജു തങ്കച്ചനുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഒരു യുവതിയെ ഇന്നലെ അന്വേഷണസംഘം ചോദ്യം ചെയ്തു. കോഴിക്കോട്ടെ ഒരു രഹസ്യകേന്ദ്രത്തിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. മോഡലുകള്‍ അപകടത്തിൽപ്പെടുന്നതിനു തലേന്നു രാത്രി ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിൽ ഈ യുവതിയും ഉണ്ടായിരുന്നു എന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ പേരോ മറ്റു വിവരങ്ങളോ വെബ്സൈറ്റ് പുറത്തു വിട്ടിട്ടില്ല. ഫോര്‍ട്ട് കൊച്ചി കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി ഇടപാടുകളിൽ ഈ യുവതിയ്ക്ക് പങ്കാളിത്തമുണ്ടെന്ന നിഗമനത്തിൽ പോലീസ് എത്തിയതായും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
Also Read:
അറസ്റ്റിലായ സൈജു എം തങ്കച്ചനുമൊത്ത് യുവതി സ്ഥിരമായി പാര്‍ട്ടികളിൽ പങ്കെടുത്തിരുന്നു എന്നാണ് വിവരം. എന്നാൽ നിലവിൽ ഇവര്‍ സൈജുവുമായി അകന്നു കഴിയുകയാണ്. ലഹരിമരുന്ന ഇടപാടിനായി സൈജുവിനു 10 ലക്ഷം രൂപ നല്കിയ മുംബൈ മലയാളി യുവതിയ്ക്കൊപ്പം താമസം തുടങ്ങിയതോടെയാണ് സൈജുവുമായി അകന്നതെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. എന്നാൽ ഇതിനു ശേഷവും മയക്കുമരുന്ന് ഇടപാടുകള്‍ ഇവര്‍ തുടര്‍ന്നു പോന്നിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
Also Read:
സൈജുവിനു നല്കിയ 10 ലക്ഷം രൂപ ലഭിക്കാതായപ്പോള്‍ മുംബൈ സ്വദേശിനി ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിനു പരാതി നല്‍കിയിരുന്നു. ഇതിനു ശേഷം ഇവര്‍ കൊച്ചി വിടുകയും ചെയ്തു. എന്നാൽ നമ്പര്‍ 18 ഹോട്ടലിൽ നിന്നു തന്നെ ചിത്രീകരിച്ച സ്വകാര്യദൃശ്യങ്ങള്‍ പുറത്തു വിടുമെന്നു സൈജു തങ്കച്ചൻ ഭീഷണിപ്പെടുത്തിയതോടെ ഇവര്‍ പരാതിയിൽ നിന്നു പിന്മാറുകയായിരുന്നു എന്നും പോലീസ് പറയുന്നു.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി സൈജുവിനെതിരെ നിലവിൽ 17 കേസുകളാണുള്ളത്. ലഹരി പാര്‍ട്ടികളിൽ പങ്കെടുത്ത ഏഴു പേര്‍ക്കെതിരെയും കേസുണ്ട്. സൈജു തങ്കച്ചൻ്റെ ഫോണിലെ രഹസ്യ ഫോള്‍ഡറിൽ നിന്നു ലഭിച്ച ദൃശ്യങ്ങളിൽ നിന്നാണ് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. പ്രതികളെ കണ്ടെത്താനായി പോലീസ് ശ്രമം തുടരുകയാണെങ്കിലും പലരുടെയും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.