Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘കടലായി തിരയായി’ മാറിയ റാലിയില്‍ പാരയായി ‘കല്ലായി’; വഖഫില്‍ ലീഗ് പിടിച്ചത് പുലിവാല്

by News Desk
December 11, 2021
in KERALA
0
‘കടലായി-തിരയായി’-മാറിയ-റാലിയില്‍-പാരയായി-‘കല്ലായി’;-വഖഫില്‍-ലീഗ്-പിടിച്ചത്-പുലിവാല്
0
SHARES
14
VIEWS
Share on FacebookShare on TwitterShare on Whatsapp

മുസ്ലിം ലീഗ്രാഷ്ട്രീയമായി വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോഴാണ് വഖഫ് നിയമന വിവാദം വീണുകിട്ടിയത്. വഖഫ് നിയമനം പിഎസ്സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകളെ അണിനിരത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനിറങ്ങിയ ലീഗിന് തുടക്കം മുതലേ പാളിയിരുന്നു. ഒടുക്കം കോഴിക്കോട് കടപ്പുറത്ത് നടത്തിയ റാലിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെല്ലാം ചോർത്തിക്കളഞ്ഞവിവാദപ്രസ്താവനയിലും ഖേദനപ്രകടനത്തിലും എത്തിനിൽക്കുകയാണ് ലീഗിന്റെ വഖഫ് എന്ന പുലിവാൽ.

സർക്കാരിനെതിരായ വഖഫ് സമരത്തിൽ നിന്ന് എക്കാലത്തും ഒപ്പം നിന്നിരുന്ന സമസ്തയും കൈവിട്ടതോടെ മുൻപേ പ്രഖ്യാപിച്ച കോഴിക്കോട്ടെ റാലി മുസ്ലിംലീഗിന് അഭിമാന പ്രശ്നമായിരുന്നു. പരമാവധി അണികളെ കോഴിക്കോട്ടേക്ക് എത്തിക്കാൻ മികച്ച സംഘാടനം തന്നെ ലീഗ് നടത്തി. ശത്രുക്കൾ ചുറ്റിലും പതിരിയിരുപ്പുണ്ടെന്ന തിരിച്ചറിൽ അതീവ സൂക്ഷമതയോടെയായിരുന്നു സംരക്ഷണ റാലിയുടെ തയ്യാറെടുപ്പുകൾ.

സംഘാടകർ നേരത്തെ എഴുതി തയ്യാറാക്കി പാർട്ടി മുഖപത്രത്തിലൂടെയും മറ്റും കൈമാറിയ മുദ്രാവാക്യങ്ങളല്ലാതെ മറ്റൊരു ശബ്ദവും ഉയരരുതെന്ന് കർശന നിർദേശം അണികൾക്കുണ്ടായിരുന്നു. സമരത്തിൽ നിന്ന് പിൻവാങ്ങാനുള്ള തീരുമാനമെടുത്ത സമസ്തയുടെ സമുന്നത നേതാക്കൾക്ക് നേരെ സാമൂഹിക മാധ്യമങ്ങളിലും മറ്റുമുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു തീരുമാനം.

ഇടതുപക്ഷം തക്കം പാർത്തിരിക്കുന്നുണ്ടെന്നും നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്നും അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെ നോക്കണമെന്നുമുള്ള നേതാക്കളുടെ നിർദേശം ഒരു പരിധിവരെ അണികൾ ശിരസ്സാവഹിച്ചു. പക്ഷേ കടപ്പുറത്ത് അണിനിരന്ന ജനസഞ്ചയത്തെ കണ്ടപ്പോൾ ചില നേതാക്കൾ എല്ലാം മറന്നു. ഇത് പറയാൻ ചങ്കൂറ്റംവേണമെന്നും മുൻപേ പറഞ്ഞവർക്കൊന്നും അതില്ലെന്നും വ്യക്തമാക്കി കൊണ്ട് അബ്ദുറഹിമാൻ കല്ലായി കത്തികയറി. അണികളെ ത്രസിപ്പിക്കാൻ ശുദ്ധ വർഗീയത പറയുക തന്നെ. അത് വാരിവിതറി അദ്ദേഹം. ലീഗുകാർ അവകാശപ്പെടുന്നതുപോലെകടലായി തിരയായി മാറിയവഖഫ് സംരക്ഷണ റാലിയിൽ കല്ലായി ഒടുക്കം ലീഗിന് ഒരുപാരയായി മാറി.

വിവാദം ആളിക്കത്തിയതോടെ ഖേദം പ്രകടിപ്പിച്ചുകൊണ്ട് കല്ലായി ചങ്കൂറ്റം തത്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

സമസ്തയും ലീഗും

കാലങ്ങളായി മുസ്ലിം ലീഗും സമസ്തയും പരസ്പര പൂരകങ്ങളായിട്ടാണ് പ്രവർത്തിച്ചുവന്നിരുന്നത്. രണ്ടു സംഘടനകൾക്കും ഇടയിൽ പാലമായി പാണക്കാട് കുടുംബത്തിന്റെ നേതൃത്വവും പ്രധാനഘടകമായിരുന്നു. സമസ്തയും നേതൃത്വവും ലീഗിന് ഒരു തലവേദനയേ ആയിരുന്നില്ല. നേരത്തെ ചെറിയ ചില അഭിപ്രായ ഭിന്നതകൾ ഉണ്ടാകുമായിരുന്നുവെങ്കിലും ചായ കോപ്പയിലെ കൊടുങ്കാറ്റുപോലെ അത് കെട്ടടങ്ങുമായിരുന്നു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയതോടെയാണ് ഇതിൽ ചെറിയ വ്യതിയാനങ്ങൾ ഉണ്ടായിത്തുടങ്ങിയത്. ബീഫ് വിവാദവും ആക്രമണങ്ങളും, പൗരത്വഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങളിൽ ഇടതുപക്ഷത്തിന്റെ നിലപാടുകളും ദേശീയ തലത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടുകളും ഈ വ്യതിയാനങ്ങൾക്ക് അടിത്തറപാകിയിട്ടുണ്ട്. പൗരത്വ വിഷയത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിൽ പരസ്യമായി അഭിനന്ദിച്ചുകൊണ്ട് സമസ്ത രംഗത്തെത്തി. ഇതിനെതിരെ പ്രതിഷേധിച്ച ലീഗിനോട് സമസ്ത ആരുടേയും ആലയിലല്ലെന്ന് നേതൃത്വം തുറന്നടിക്കുകയുണ്ടായി. പല വിഷയങ്ങളുമായി ബന്ധപ്പെട്ട് നിലവിലെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷനായ ജിഫ്രി മുത്തുകോയ തങ്ങളുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെടുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലീഗിന്റെ ഇടപെടുലകളെ അകറ്റിനിർത്താൻ സിപിഎമ്മിന് ഈ ബന്ധം സഹായകരമായിട്ടുണ്ട്.

സമസ്തയുടെ പിൻമാറ്റവും സിപിഎം ഇടപെടലും

വഖഫ് നിയമനങ്ങൾ പിഎസ്സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വെള്ളിയാഴ്ച പള്ളികളിലെ പ്രാർഥനക്കിടയിൽ ഉത്ബോധനം നടത്തുമെന്ന മുസ്ലിം ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രസ്താവനയാണ് ലീഗിനെ ആദ്യം കുഴിയിൽ വീഴ്ത്തിയത്. സമസ്ത പ്രതിനിധയടക്കം പങ്കെടുത്ത മുസ്ലിം സംഘടനകളുടെ യോഗത്തിന് ശേഷമായിരുന്നു പിഎംഎ സലാമിന്റെ പ്രസ്താവന. എന്നാൽ പള്ളികൾ പ്രതിഷേധത്തിനുള്ള വേദിയല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞതോടെ ലീഗിന് ഈ പ്രതിഷേധത്തിൽ നിന്ന് പിൻവാങ്ങേണ്ടി വന്നു. എന്തുവില കൊടുത്തും പള്ളികളിൽ പ്രതിഷേധിക്കുമെന്ന് വെല്ലുവിളിച്ച ലീഗിന് സമസ്തയുടെ നിലപാട് വലിയ അപമാനമുണ്ടാക്കി.

വഖഫ് നിമയന വിവാദത്തിൽമുസ്ലിംലീഗ്സർക്കാരിനെതിരെ മുസ്ലിം സംഘടനകളെ അണിനിരത്താനുള്ള സാധ്യത മുന്നിൽ കണ്ട് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ഒരു മുഴം മുന്നേ എറിഞ്ഞിരുന്നു.നിയമനം പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ സമസ്ത പ്രമേയം പാസാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ജിഫ്രി തങ്ങളെ വിളിച്ചിരുന്നു. ഇക്കാര്യം പിന്നീട് അദ്ദേഹം പരസ്യമാക്കുകയും ചെയ്തു. മുഖ്യമന്ത്രി മാന്യമായിട്ടാണ് പെരുമാറുന്നതെന്നും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും ജിഫ്രി തങ്ങൾ പറഞ്ഞപ്പോഴാണ് ലീഗ് നേതാക്കൾക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്.

വഖഫ് വകുപ്പ് മന്ത്രി പി. അബ്ദുറഹിമാനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയതിന് അടുത്ത ദിവസം തന്നെ അബ്ദുറഹിമാൻ ജിഫ്രി തങ്ങളെ ചെന്നുകാണുകയുണ്ടായി. പിന്നീട് മുഖ്യമന്ത്രിയുമായി സമസ്ത നേതാക്കൾ കാണുകയുണ്ടായി. മുസ്ലിംലീഗുമായി അടുത്ത ബന്ധം പുലർത്തുന്ന അബ്ദുസമദ് പൂക്കോട്ടൂർ അടക്കമുള്ള നേതാക്കളായിരുന്നു മുഖ്യമന്ത്രിയെ കാണാനെത്തിയത്. നിയമനം പിഎസ് സിക്ക് വിടുന്നതിനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്നത് സമസ്തയുമായി കൂടിയാലോചിച്ച് മാത്രമായിരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് പുറത്തിറങ്ങിയ നേതാക്കൾ പറഞ്ഞത്. ഇപ്പോൾ പ്രതിഷേധത്തിന്റെ ആവശ്യമില്ലെന്ന് ജിഫ്രി തങ്ങളടക്കം പറഞ്ഞതോടെ ലീഗ് ഒറ്റപ്പെട്ടു. ചെയ്യാനുള്ളത് ചെയ്യൂ, ലീഗിനെ ആര് പരിഗണിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളിയും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. വഖഫ് നിയമനത്തിൽ രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ച ലീഗിന് ഇതുമൂലമുണ്ടായ വിവാദങ്ങൾ തീർക്കേണ്ട അവസ്ഥയാണിപ്പോൾഎന്നതാണ് യാഥാർഥ്യം.

Previous Post

ആത്മാഭിമാനവും സ്വകാര്യതയും ഹനിക്കുന്ന പ്രസ്താവന; അബ്ദുറഹ്മാന്‍ കല്ലായിക്കെതിരെ വനിതാ കമ്മീഷന് പരാതി

Next Post

‘ന്യായീകരണമില്ല, മന്ത്രി റിയാസിനെ വിളിച്ച് ഖേദം പ്രകടിപ്പിച്ചു’; അബ്ദു റഹ്മാൻ കല്ലായിയുടെ പ്രസ്താവന തള്ളി ലീഗ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘ന്യായീകരണമില്ല,-മന്ത്രി-റിയാസിനെ-വിളിച്ച്-ഖേദം-പ്രകടിപ്പിച്ചു’;-അബ്ദു-റഹ്മാൻ-കല്ലായിയുടെ-പ്രസ്താവന-തള്ളി-ലീഗ്

'ന്യായീകരണമില്ല, മന്ത്രി റിയാസിനെ വിളിച്ച് ഖേദം പ്രകടിപ്പിച്ചു'; അബ്ദു റഹ്മാൻ കല്ലായിയുടെ പ്രസ്താവന തള്ളി ലീഗ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.