കൊച്ചി> ലൈംഗികാതിക്രമത്തിനിരയായ പെണ്‍കുട്ടിക്ക് ആവശ്യപ്പെട്ട സ്കൂളില്‍ പ്രവേശനം നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.പെണ്‍കുട്ടിക്ക് തുടര്‍ പഠനം നിഷേധിച്ചതിനെരെ മാതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ പ്രത്യേക സീറ്റ് അനുവദിച്ചത്.
പെണ്‍കുട്ടിയെ പ്രതി ശല്യപ്പെടുത്തുന്നുണ്ടെന്ന് മാതാവ് കോടതിയെ അറിയിച്ചു. പ്രതിക്ക് ജാമ്യം അനുവദിച്ച ജുവനൈല്‍ ജസ്റ്റിസ് കോടതിയെയും അന്വേഷണ ഉദ്യോഗസ്ഥനേയും അറിയിക്കാനും മതിയായ നടപടി പരിഗണിക്കാനും കോടതി നിര്‍ദേശിച്ചു. അതിക്രമത്തിനിരയായ പെണ്‍കുട്ടിക്ക് സ്കൂള്‍ പ്രിന്‍സിപ്പല്‍ നിര്‍ബന്ധിത ടി സി നല്കിയെന്നു പരാതിപ്പെട്ടാണ് മാതാവ് കോടതിയെ സമീപിച്ചത്.