കണ്ണൂര്‍: വഖഫ് നിയമനവിവാദത്തിൽ പ്രതിഷേധം ഉന്നയിക്കുന്ന മുസ്ലീം ലീഗിനെ കടുത്ത ഭാഷയിൽ വിമര്‍ശിച്ച് മുഖ്യമന്ത്രി . മുസ്ലിംലീഗ് മതസംഘടനയാണോ അതോ രാഷ്ട്രീയ സംഘടനയാണോയെന്ന് വ്യക്തമാക്കണമെന്ന് പിണറായി വിജയന് പറഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Also Read :
വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ടതിൽ സർക്കാരിന് പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വഖഫ് ബോർഡ് തന്നെയാണ് തീരുമാനം എടുത്തത്. ലീഗ് നിയമസഭയിൽ പറഞ്ഞതല്ല പുറത്ത് പറയുന്നതെന്നും മുഖ്യമന്ത്രി. മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ലീഗ് മതസംഘടനയാണോ രാഷ്ട്രീയ സംഘടനയാണോ എന്ന് വ്യക്തമാക്കണമെന്നും പിണറായി പറഞ്ഞു.
ലീഗ് തെറ്റിദ്ധാരണ പരത്തുന്നുവെന്ന് മന്ത്രി വി അബ്ദുറഹിമാൻ. വസ്തുതകള്‍ മറച്ചുവെക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.