കോഴിക്കോട്
വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടുന്നതിനെ മുസ്ലിം ലീഗ് അംഗീകരിച്ചതായി നിയമസഭാ രേഖകൾ. വർഷങ്ങളായി വഖഫ് ബോർഡിൽ ജോലിചെയ്യുന്ന താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയശേഷം നിയമനം പിഎസ്സിക്ക് വിട്ടാൽ മതിയെന്ന് സഭയിൽ ലീഗ് അംഗങ്ങൾ വാദിച്ചതായാണ് രേഖകൾ.
വഖഫ്ബോർഡ് ബിൽ ചർച്ചയിൽ ലീഗ് നേതാവ് പി ഉബൈദുള്ള എംഎൽഎ അവതരിപ്പിച്ച വിയോജനക്കുറിപ്പിലായിരുന്നു ഈ ആവശ്യം.
താൽക്കാലികക്കാരെ ഒന്നിച്ച് പരിച്ചുവിടുന്നത് ബോർഡ് പ്രവർത്തനത്തെ ബാധിക്കും. ഇവരെ സ്ഥിരപ്പെടുത്തിയശേഷം പിന്നീടുള്ള നിയമനങ്ങൾ പിഎസ്സിക്ക് വിടുന്ന രീതിയിൽ വ്യവസ്ഥ ചെയ്യുന്നതാണ് ഉചിതമെന്നായിരുന്നു വിയോജനക്കുറിപ്പ്. ഇത് മറച്ചുവച്ചാണ് വർഗീയ ധ്രുവീകരണം ലാക്കാക്കിയുള്ള ലീഗിന്റെ ഇപ്പോഴത്തെ പ്രചാരണവും സമരവും.