തലശേരി > വിദ്വേഷ മുദ്രാവാക്യം വിളിച്ച് മതസ്പർധയുണ്ടാക്കാൻ ശ്രമിച്ച കേസിൽ – ഒരു ആർഎസ്എസുകാരൻകൂടി അറസ്റ്റിൽ. —–ശിവപുരം വെമ്പടിത്തട്ട് മാത്രാവിൽ ശ്രുതിനാ (28)ണ് അറസ്റ്റിലായത്. തലശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി ഇയാളെ റിമാൻഡുചെയ്തു. – ഇതേ കേസിൽ നാല് ആർഎസ്എസുകാരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. 25 പേർക്കെതിരെയാണ് കേസ്. അഞ്ചു നേരം നിസ്കരിക്കാൻ പള്ളികളൊന്നും കാണില്ലെന്നും ബാങ്കുവിളി കേൾക്കില്ലെന്നുമുള്ള ജയകൃഷ്ണൻ ദിനാചരണ റാലിയിലെ വിദ്വേഷ മുദ്രാവാക്യത്തിനാണ് കേസ്. നിരോധനാജ്ഞ ലംഘിച്ച സംഭവത്തിലും 250 ആർഎസ്എസ് – -ബിജെപിക്കാർക്കെതിരെ കേസുണ്ട്.