തിരുവനന്തപുരം > റോഡ് പരിപാലന കാലാവധി (ഡിഎല്‍പി) ബോര്‍ഡുകള്‍ എംഎല്‍എമാര്‍ അവരുടെ മണ്ഡലങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അടൂര്‍, പൊന്നാനി, വണ്ടൂര്‍, റാന്നി, തിരൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഡിഎല്‍പി ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഡിസംബര്‍ മാസത്തില്‍ തന്നെ 140 മണ്ഡലങ്ങൡും ഡിഎല്‍പി ബോര്‍ഡ് സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.