മേട്ടുപ്പാളയം > കൂനൂരിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജറനൽ ബിപിൻ റാവത്ത് അടക്കമുള്ളവരുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ രണ്ട് തവണ വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.
ഊട്ടിയില് നിന്നും സുളൂര് സൈനിക കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ വാഹനവ്യൂഹത്തിലെ രണ്ട് വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. മേട്ടുപ്പാളയത്തിന് സമീപതടൊയിരുന്നു ആദ്യ അപകടം. വിലാപയാത്രയ്ക്ക് അകമ്പടി സേവിച്ച പൊലീസ് വാന് നിയന്ത്രണം വിട്ട് മതിലില് ഇടിക്കുകയായിരുന്നു. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ് 10 പൊലീസുകാര്ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇതിന് പിന്നാലെ സൈനികന്റെ മൃതദേഹം കൊണ്ടുപോയിരുന്ന ആംബുലന്സ് മുന്നിലെ വാഹനത്തിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. മൃതദേഹവുമായി പോകുന്ന ആംബുലന്സുകള്ക്ക് പുറമേ ആറ് ആംബുലന്സുകൾ കൂടി സജ്ജമാക്കിയിരുന്നു. എന്തെങ്കിലും തകരാറുകൾ സംഭവിച്ചാല് പകരം ഉപയോഗിക്കുന്നതിനായാണിത്. അതിലൊരു ആംബുലന്സിലേക്ക് മൃതദേഹം മാറ്റിയാണ് വിലാപയാത്ര തുടര്ന്നത്.
വിലാപയാത്രയിലുടനീളം വഴിയരികില് ജനക്കൂട്ടം പുഷ്പാര്ച്ചന നടത്തിയും ദേശീയപതാക വീശിയും സൈനികര്ക്ക് ആദരമര്പ്പിച്ചിരുന്നു.