മലപ്പുറം> മലപ്പുറം ജില്ലയിൽഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് വിജയിച്ചു. അഞ്ചും യുഡിഎഫ് സിറ്റിംഗ് വാർഡുകളായിരുന്നു.
മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കാച്ചിനിക്കാട് ഉപതെരഞ്ഞടുപ്പില്‍ മുസ്ലിം ലീഗിലെ സി ഗഫൂര്‍ വിജയിച്ചു. മുസ്ലിം ലീഗിലെ പി കോയ അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇടതുപക്ഷ സ്വതന്ത്രന് യൂനുസ് കരുവള്ളിയെ ആണ് പരാജയപ്പെടുത്തിയത്.
കൊണ്ടോട്ടി പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത് വാര്‍ഡ് പതിനാല് ചീനിക്കല്‍ ഉപതെരെഞ്ഞെടുപ്പില്‍ എം.എ.സത്താര്‍ ( ലീഗ്) വിജയിച്ചു. ഇ കെ.സുരേന്ദ്രനായിരുന്നു എതിര് സ്ഥാനാര്‍ഥി. അമ്പാളി പത്മകുമാറും (ബിജെപി) സ്വതന്ത്ര സ്ഥാനാര്‍ഥി അര്‍ഷാദ് അലിയും മത്സര രംഗത്തുണ്ടായിരുന്നു. ലിഗിലെ മന്നതൊടി സുനീര്‍ സാമ്പത്തിക തിരിമറിയുടെ പേരില്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരെഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റാണിത്. 634 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ ലീഗ് സ്ഥാനാര്‍ഥി വിജയിച്ചത്.
അരീക്കോട് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് വേഴക്കോട് വാര്‍ഡില്‍ യുഡിഎഫിലെ കെ ശിവകുമാർ വിജയിച്ചു. സിപിഐ എമ്മിലെ സതീഷ്ചന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. യുഡിഎഫ് മുന്‍വാര്‍ഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന കെ ജോതിഷ്കുമാര്‍ അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.