വൈപ്പിൻ
നായരമ്പലത്ത് വിധവയുടെയും മകന്റെയും ദുരൂഹമരണത്തിൽ അറസ്റ്റിലായ ബിജെപി നേതാവ് പുഞ്ചേപ്പടി പി ടി ദിലീപിനെ(44) ഞാറക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. പ്രേരണാ കുറ്റത്തിനാണ് അയൽവാസിയായ ദിലീപിനെ അറസ്റ്റ് ചെയ്തത്.
നായരമ്പലം ഭഗവതി ക്ഷേത്രത്തിനു സമീപം പരേതനായ തെറ്റയിൽ സാജുവിന്റെ ഭാര്യ സിന്ധുവും(42) മകൻ അതുലുമാണ്(18) ദുരുഹസാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചത്. ഞായർ പുലർച്ചെ ആറിന് ഇവരുടെ വീടിനുള്ളിൽനിന്ന് പുക ഉയരുന്നതുകണ്ട് എത്തിയവരാണ് ഇവരെ ആശുപത്രിയിലാക്കിയത്. സംഭവത്തിന് ഉത്തരവാദി ദിലീപാണെന്ന സിന്ധുവിന്റെ ശബ്ദസന്ദേശം ബന്ധുക്കൾ പൊലീസിനു കൈമാറിയിരുന്നു. ബന്ധുക്കളുടെ പരാതിയിലാണ് ദിലീപിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ദിലീപ് കർഷകമോർച്ചയുടെ മണ്ഡലം ഭാരവാഹിയും 2015ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയുമായിരുന്നു.