Also Read:
ബിനീഷ് കോടിയേരിയും ഷോണ്‍ ജോര്‍ജും നീനു മോഹന്‍ദാസും ചേര്‍ന്ന് എറണാകുളം ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങിയതിന് പിന്നാലെയാണ് പി സി ജോര്‍ജിന്റെ പ്രതികരണം. ‘കോടിയേരിയുടെ മകന് ബിനീഷ് കോടിയേരി എന്ന ചെറുക്കന് നല്ല ചെറുക്കനാ. അവനെ കുറിച്ച് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് അറിയാവുന്നത്ര ആര്‍ക്കും അറിയില്ല. കണ്ണൂരുകാരുടെ രക്തത്തിന് ഇത്തിരി ചൂട് കൂടുതലാണ്. അതിന്റേതായ കുഴപ്പത്തിനപ്പുറം കൂടുതലൊന്നുമില്ല’, പി സി ജോര്‍ജ് പറഞ്ഞു.
‘പഠിക്കുന്നകാലം മുതല്‍ അങ്ങനെയാ എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഇവരെ അറസ്റ്റ് ചെയ്യാന്‍ നിന്നത്. അന്ന് ഇവന്റെ അമ്മ കരഞ്ഞു. കോടിയേരി മിണ്ടാതിരുന്നു. മടുത്തപ്പോള്‍ ഞാന്‍ ഈരാറ്റുപേട്ട കൊണ്ടുപോയി മൂന്നുമാസം എന്റെ കൂടെ താമസിപ്പിച്ചു. നല്ല പയ്യനാ, കഞ്ഞി വെക്കാന്‍ വരെ ഉഷക്ക് കൂട്ടായിരുന്നു. അവന് പണം ഉണ്ടാക്കാന്‍ പോയി. കുറ്റം പറയാന്‍ പറ്റുമോ’.
Also Read:
ഒരു വര്‍ഷം കര്‍ണാടകയില്‍ ജയിലില്‍ കിടന്നിട്ട് എന്തെങ്കിലും തെളിയിക്കാന്‍ കഴിഞ്ഞോ. ഷോണ്‍ രണ്ട് വര്‍ഷമായി പാലാ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഞാന്‍ ഉദ്ഘാടനം ചെയ്ത് അരമണിക്കൂര്‍ കൊണ്ട് തന്നെ നാല് കേസ് കിട്ടിയിട്ടുണ്ട്. പിള്ളേരുടെ തൊഴില്‍ നടക്കും. പിള്ളേരൊക്കെ നന്നായി വരട്ടെ. അവരെല്ലാം ഒരുമിച്ച് പഠിച്ചവരാ. അതുകൊണ്ട് തന്നെയാണ് ഓഫിസ് ഉദ്ഘാടനം ചെയ്തത്. നല്ല ചെറുപ്പക്കാരനെ കുറിച്ച് നിങ്ങള്‍ നെഗറ്റീവ് ഇമേജ് ഉണ്ടാക്കരുത്’, പി സി ജോര്‍ജ് വ്യക്തമാക്കി.