ന്യൂഡൽഹി > വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സൈന്യത്തിന് പ്രത്യേക അധികാരം അനുവദിക്കുന്ന സായുധസേന പ്രത്യേക അധികാര നിയമം (അഫ്സ്പാ) പിൻവലിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. നാഗാലാൻഡിലെ മോൺ ജില്ലയിൽ സുരക്ഷാസേന 17 ഗ്രാമീണരെ വെടിവെച്ചു കൊന്ന സംഭവത്തിൽ പി ബി അപലപിച്ചു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്രം ഉടൻ മതിയായ പരിഹാരം പ്രഖ്യാപിക്കണം. ഇന്റലിജൻസ് പരാജയം മൂലമാണ് ഇത്തരമൊരു സംഭവമുണ്ടായതെന്നാണ് സൈന്യം നൽകുന്ന വിശദീകരണം. എന്നാൽ എങ്ങനെയാണ് ഈ അബദ്ധം സംഭവിച്ചതെന്ന് വിശദീകരിക്കുന്നില്ല. സംഭവം സമയബന്ധിതമായി അനേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.