ന്യൂഡൽഹി
ജമ്മുകശ്മീരിൽ പുതിയൊരു രാഷ്ട്രീയ പാർടി രൂപീകരിക്കാൻ ഉദ്ദേശ്യമില്ലെന്നും എന്നാൽ ഭാവിയിൽ എന്താണ് സംഭവിക്കുകയെന്ന് പറയാനാകില്ലെന്നും കോൺഗ്രസിൽ ജി–-23 വിമത വിഭാഗത്തെ നയിക്കുന്ന ഗുലാംനബി ആസാദ്. ജമ്മു-കശ്മീരിൽ താൻ മുൻകൈയെടുത്ത് ഇപ്പോൾ നടത്തുന്ന റാലികൾ പ്രത്യേകപദവി എടുത്തുകളയപ്പെട്ടശേഷം നിർജീവമായ രാഷ്ട്രീയപ്രവർത്തനത്തെ സജീവമാക്കുന്നതിനാണെന്നും- ഗുലാംനബി ദേശീയ മാധ്യമത്തോടു പറഞ്ഞു.
റാലികൾക്കു പിന്നാലെ ഗുലാംനബിയുടെ ഇരുപതോളം വിശ്വസ്തർ കോൺഗ്രസിൽ വിവിധ പദവിയിൽനിന്ന് രാജിവച്ചു. ഇതോടെയാണ് പുതിയ പാർടി രൂപീകരിച്ചേക്കുമെന്ന അഭ്യൂഹം ശക്തമായത്.
കോൺഗ്രസിൽ ഇപ്പോൾ വിമർശങ്ങൾക്ക് സ്ഥാനമില്ലെന്ന് ഗുലാംനബി തുറന്നടിച്ചു. നേതാക്കളെ ചോദ്യംചെയ്യാൻ പാടില്ല. ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് വിപുലമായ സ്വാതന്ത്ര്യം ലഭിച്ചതിനാല് കാര്യങ്ങൾ തെറ്റായി പോകുമ്പോൾ ചൂണ്ടിക്കാട്ടാനായി.എന്നാൽ, ഇന്ന് നേതൃത്വം വിമർശങ്ങളെ അവരോടുള്ള എതിർപ്പായാണ് കാണുന്നതെന്നും- ഗുലാംനബി പറഞ്ഞു.