. കഴിഞ്ഞില്ല കൊവിഡ്-19 വന്നതോടെ പലരും തങ്ങളുടെ കുട്ടികൾക്ക് ലോക്ക്ഡൗൺ, കൊറോണ, സാനിറ്റൈസർ എന്നിങ്ങനെ പേര് നൽകിയതും വാർത്തയായിരുന്നു. അതെ സമയം ഇരു രാജ്യങ്ങളുടെ അതിർത്തിയിൽ ഒരു കുട്ടിയുണ്ടായാൽ എന്ത് പേരിടും?
ഈ മാസം രണ്ടിന് ഇന്ത്യ-പാക്ക് അതിർത്തിയായ അട്ടാരി ജനിച്ച കുട്ടിക്ക് മാതാപിതാക്കൾ നൽകിയ പേരെന്തെന്നോ? ‘ബോർഡർ’ അതായത് അതിർത്തി. കഴിഞ്ഞ 71 ദിവസമായി അട്ടാരി അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന മാതാപിതാക്കളാണ് തങ്ങളുടെ കുട്ടിക്ക് എന്ന് പേരിട്ടത്.
ഇന്ത്യ-പാക് അതിർത്തിയിൽ ജനിച്ചതിനാലാണ് കുഞ്ഞിന് അങ്ങനെ പേരിട്ടതെന്ന് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ രാജൻപൂർ ജില്ലക്കാരായ നിംബു ബായിയും ബാലം റാമും പറഞ്ഞു. ഡിസംബർ 2ന് നിംബു ബായിക്ക് പ്രസവവേദന അനുഭവപ്പെട്ടു. തുടർന്ന് അയൽ ഗ്രാമങ്ങളിൽ നിന്നുള്ള ചില സ്ത്രീകൾ കുഞ്ഞിനെ പ്രസവിക്കാൻ എല്ലാ സഹായവും ഒരുക്കികൊടുക്കുകയായിരുന്നു.
‘ബോർഡറിന്റെ’ മാതാപിതാക്കൾ അടക്കം 98 പേരുടെ സംഘം തീർത്ഥാടനത്തിനായാണ് ഇന്ത്യയിലെത്തിയത്. എന്നാൽ ആവശ്യമായ രേഖകളില്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങാൻ പറ്റാതെ കുടുങ്ങി. തങ്ങളുടെ കൂട്ടത്തിൽ 47 കുട്ടികളാണ് എന്നും അവരിൽ ആറ് പേർ ഇന്ത്യയിൽ ജനിച്ചവരും ഒരു വയസ്സിൽ താഴെയുള്ളവരുമാണ് എന്നും ബാലം റാം പറയുന്നു.
നിംബു ബായിക്കും ബാലം റാമിനുമൊപ്പം ഒറ്റപ്പെട്ട മറ്റൊരു ദമ്പതികൾ അവരുടെ മകന് ‘ഭാരത്’ എന്നാണ് പേരിട്ടത് പേരിട്ടു. 2020ൽ ജോധ്പൂരിലാണ് ഈ കുട്ടി ജനിച്ചത്.