കണ്ണൂർ: തലശ്ശേരിയിലെ ചിത്രകലാ വിദ്യാലയത്തിൽ താത്ക്കാലിക ജീവനക്കാരിയെ പ്രിൻസിപ്പൽ പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ എ രവീന്ദ്രൻ അടക്കം ഒമ്പത് പേർക്കെതിരേയാണ് കേസെടുത്തത്.
ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തൽ, സംഘംചേർന്ന് തടഞ്ഞുവെക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷം സംഭവം നടന്ന പോലീസ് സ്റ്റേഷൻ പരിധിയായ തലശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് എഫ്ഐആർ കൈമാറുമെന്നും പോലീസ് അറിയിച്ചു.
പീഡന വാർത്ത പുറത്തുവന്നതിന് പിന്നാലെ യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ഒരു പരാതി കൂടി വന്നിട്ടുണ്ട്. ഇതുകൂടി ചേർത്താണ് ചക്കരക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
content highlights:principal molested employee;case registered against nine