കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ട് കാരണം ദൈനംദിനപ്രവൃത്തികൾക്ക് പ്രയാസം നേരിടുന്ന ഭിന്നശേഷിക്കാരായ 25 പേർക്ക്, ലോക ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് വിശ്വശാന്തി ഡെവലപ്മെന്റ് ഫൗണ്ടേഷൻ സഹായ സാമഗ്രികൾ വിതരണം ചെയ്തു.
വിശ്വശാന്തി ഫൗണ്ടേഷൻ രക്ഷാധികാരി മോഹൻലാൽ, സാമഗ്രികൾ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കൈമാറി. വീൽ ചെയർ, വാക്കിങ് സ്റ്റിക്ക്, ശ്രവണ സഹായി, പഠനത്തിനുള്ള മൊബൈൽ ഫോൺ, വാക്കർ തുടങ്ങിയവയാണ് കൈമാറിയത്.
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനു വേണ്ടി ഭാരതം മുഴുവൻ പ്രവർത്തിക്കുന്ന സക്ഷമയോടും ഇ.വൈ.ജി.ഡി.എസുമായും സഹകരിച്ചായിരുന്നു പരിപാടി. ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഡോ. നാരായണൻ വി., ഡയറക്ടർമാരായ സജീവ് സോമൻ, അഡ്വ. സ്മിത നായർ, ഇ.വൈ.ജി.ഡി.എസിലെ പ്രീതി ഗോപാലകൃഷ്ണൻ, സക്ഷമ സംസ്ഥാന അധ്യക്ഷൻ എൻ.ആർ. മേനോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഭിന്നശേഷിക്കാർക്കൊപ്പം നിന്നുകൊണ്ട് അവരെ സ്വയംപര്യാപ്തരാക്കുന്ന പ്രവർത്തനങ്ങൾ തുടരുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.
content highlights:viswasanthi foundation