രണ്ടരവർഷം മുൻപ് തീരുമാനിച്ചതാണ്. എന്നാൽ പലകാര്യങ്ങൾ കൊണ്ട് നീണ്ടുപോയി. 2006ൽ പഠിച്ചിറങ്ങിയ സമയത്ത് ദുബായിൽ നിന്നും നല്ലൊരു ഓഫർ വന്നതോടെ അങ്ങോട്ട് പോകുകയായിരുന്നു. രണ്ടരവർഷം മുൻപ് തന്നെ ഇക്കാര്യത്തിൽ ആലോചന നടത്തിയിരുന്നുവെങ്കിലും കൊറോണയും തനിക്കെതിരായ കേസ് നടപടികളും വന്നതോടെ എല്ലാം നീണ്ടു പോകുകയായിരുന്നുവെന്നും എറണാകുളത്ത് ഹൈക്കോടതിയോട് ചേർന്നുള്ള കെഎച്ച്സിസിഎ കോംപ്ലക്സിൽ ലോ ഓഫീസ് പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ ബിനീഷ് പറഞ്ഞു.
ആഴ്ചയിൽ രണ്ട് ദിവസം കൊച്ചിയിലും മറ്റ് ദിവസങ്ങളിലും തിരുവനന്തപുരത്തുമായി പ്രാക്ടീസ് ചെയ്യാനാണ് തീരുമാനം. പിസി ജോർജിൻ്റെ മകനും ജില്ലാ പഞ്ചായത്ത് മെമ്പർ കൂടിയായ ഷോൺ ജോർജുമായി ലോ കോളേജിൽ മുതലേ അടുത്തബന്ധമുണ്ട്. 21 വർഷത്തോളമായ ബന്ധമാണ് അദ്ദേഹവുമായുള്ളതെന്നും ബിനീഷ് വ്യക്തമാക്കി.
രാഷ്ട്രീയ പ്രവർത്തനവും ജോലിയും ഒരുമിച്ച് കൊണ്ട് പോകാൻ സാധിക്കുമെന്ന് ഷോൺ പറഞ്ഞു. “ഓഫീസ് സ്റ്റേബിൾ ആകുകയെന്നതാണ് ഒന്നാമത്തെ കാര്യം. ആഴ്ചയിൽ രണ്ട് മൂന്ന് ദിവസം കൊച്ചിയിലെ ഓഫീസിൽ എത്താൻ കഴിയുമെന്നാണ് കരുതുന്നത്. എറണാകുളവുമായി ബന്ധപ്പെട്ട് നിൽക്കുന്നതിനാൽ ഓടിയെത്താൻ കഴിയുന്നതിൽ പ്രശ്നമില്ല” – എന്നും അദ്ദേഹം പറഞ്ഞു.
ഓഫീസ് തുറന്നത് വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് പറഞ്ഞു. സുഹൃത്തുക്കളായ മൂന്ന് മക്കൾ ഒരുമിച്ച് എറണാകുളം ഹൈക്കോടതിയിൽ ഒരു ഓഫീസ് തുറന്നിരിക്കുകയാണ്. ബിനീഷും ഷോണും നീനുവും ഒരുമിച്ച് ലോ കോളേജിൽ പഠിച്ചവരാണ്. മൂന്ന് പേരും ആത്മാർഥമായി ജോലി ചെയ്യട്ടെ. കേരളത്തിൽ അറിയപ്പെടുന്ന നല്ല അഭിഭാഷകരായി മൂന്ന് പേരും മാറുമെന്നതിൽ യാതൊരു സംശയവുമില്ല. ഷോൺ രണ്ട് മൂന്ന് വർഷമായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. നീനു രണ്ട് കൊല്ലമായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. എല്ലാ പ്രശ്നങ്ങളും തീർന്നാണ് ബിനീഷ് എത്തിയിരിക്കുന്നത്” – എന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന് നിനു മോഹന്‍ദാസ് എന്നിവർക്കൊപ്പമാണ് ബിനീഷും ഷോണും എറണാകുളത്ത് ഹൈക്കോടതിയോട് ചേർന്നുള്ള കെഎച്ച്സിസിഎ കോംപ്ലക്സിൽ ലോ ഓഫീസ് തുറന്നത്.