പത്തനംതിട്ട > തിരുവല്ല പെരിങ്ങരയിൽ സിപിഐ എം ലോക്കൽ സെക്രട്ടറി പി ബി സന്ദീപിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസിനു നൽകിയത് വ്യാജ വിലാസം. കേസിൽ നാലാം പ്രതിയായ മുഹമ്മദ് ഫൈസലാണ് വ്യാജ വിലാസം നൽകിയത്. കണ്ണൂർ ചെറുപുഴ കുന്നിൽ വീട്ടിലെന്നാണ് വെള്ളിയാഴ്ച ഇയാൾ പൊലീസിനു നൽകിയ വിലാസം. എന്നാൽ അത്തരത്തിൽ ഒരാളില്ലെന്ന് വെള്ളിയാഴ്ച രാത്രിയോടെ അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് കാസർകോട് ജില്ലയിൽ ശനിയാഴ്ച അന്വേഷണം നടത്തി വരികയാണ്.