സംസ്ഥാനത്തിൻ്റെ പൊതുസ്വഭാവത്തിനു ചേരാത്ത കടുത്ത ദുഷ്പ്രവണതകള്‍ നിലനിൽക്കുന്നുണ്ടെന്നും ഇതിൽ നിന്ന് എങ്ങനെ മുക്തി നേടാമെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അനുവദിക്കാൻ പറ്റാത്ത കാര്യങ്ങള്‍ പറ്റില്ലെന്നു തന്നെ പറയണമെന്നും എന്നാൽ അനുവദിക്കാവുന്ന കാര്യങ്ങളിലും വിമുഖത സ്വീകരിക്കരുത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും ഇത്തരക്കാരല്ലെന്നു പറഞ്ഞു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. മറിച്ചു ചിന്തിക്കുന്ന ആളുകളിൽ തിരുത്തൽ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഓഫീസുകളിൽ നിന്ന് തിക്താനുഭവങ്ങളുമായി തിരിച്ചു പോകുന്നവരുണ്ട്. ദീര്‍ഘകാലമായിട്ടും വാതിലിൽ മുട്ടിയിട്ടു തുറക്കാതെ പോകുന്ന പ്രവണതയുണ്ട്. ഇത്തരക്കാരുടെ ഉദ്ദേശം വ്യക്തമാണെന്നും ആ ഉദ്ദേശത്തോടെ കസേരയിൽ ഇരിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read:
“ഇത്തരം കാര്യങ്ങള്‍ ഗൗരവമായി പരിശോധിക്കുകയും തിരുത്തുകയും വേണം. ഇത്തരം ഉദ്ദേശങ്ങള്‍ക്കായല്ല കസേരയിലിരിക്കുന്നത്. അങ്ങനെ ഇരിക്കുന്നവര്‍ക്ക് ഒരു ഘട്ടത്തില്‍ പിടിവീഴും. പിന്നെ അവരുടെ താമസം എവിടെ ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.” മുഖ്യമന്ത്രി പറഞ്ഞു. അത്തരക്കാർ പോകുന്നത് വേറെ ഇടത്താകുമെന്നും അഴിമതി അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം അഴിമതി ഏറ്റവും കുറഞ്ഞ നാടാണെന്നും എന്നാൽ അഴിമതി തീരെയില്ലാത്ത നാടാകുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓരോ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ പരിധിയിലുമുള്ള ആയിരം ആളുകള്‍ക്ക് അഞ്ച് തൊഴിൽ നല്‍കുക എന്നത് സര്‍ക്കാരിൻ്റെ നിലപാടാണെന്നും അത് പ്രഖ്യാപനത്തിൽ ഒതുങ്ങാതെ നടപ്പാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെങ്കിലും തൊഴിൽ നല്‍കുന്ന സ്ഥാപനവുമായി വരുമ്പോള്‍ അവരെ ശത്രുക്കളായി കാണുന്ന ചിലരുണ്ടെന്നും എന്നാൽ അവര്‍ നാടിൻ്റെ ശത്രുക്കളാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
Also Read:
ചെയ്യുന്ന പ്രവൃത്തികള്‍ ഉദ്യോഗസ്ഥരുടെ ജോലിയുടെ ഭാഗമാണെന്ന ചിന്ത വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറേ ആളുകള്‍ക്ക് തൊഴിൽ നല്‍കാനായി വരുന്നവരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആളുകളെ ഉപദ്രവിക്കാനല്ല ചുമതല നിര്‍വഹിക്കുന്നത് എന്നും ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ ഉടക്കിടാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ കൃത്യമായ സമീപനം സ്വീകരിച്ച് പോകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംഘടനാ സമ്മേളനങ്ങളിൽ ഇത്തരം കാര്യങ്ങൾ കൂടി ചർച്ച ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.