2020 നവംബർ 13നായിരുന്നു കോടിയേരി ബാലകൃഷ്ണൻ പദവി ഒഴിഞ്ഞത്. ഒരു വർഷത്തിന് ശേഷമാണ് സെക്രട്ടറി സ്ഥാനത്തേക്കുള്ള കോടിയേരിയുടെ മടങ്ങിവരവ്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതോടെയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ച് വന്നതെന്ന് എംഎം മണി പ്രതികരിച്ചു.
Also Read :
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി, സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാനുള്ള സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അറിയിച്ച കോടിയേരി അവധി അപേക്ഷ നൽകുകയായിരുന്നു. ചികിത്സയ്ക്കായി പാർട്ടി അവധി അംഗീകരിക്കുകയും ചെയ്തു. കോടിയേരി സെക്രട്ടറി പദം ഒഴിഞ്ഞപ്പോൾ പകരം ചുമതല നൽകിയത് എൽഡിഎഫ് കൺവീനർ എ വിജയരാഘവന് ആണ്.
Also Read :
മകൻ ബിനീഷിന്റെ അറസ്റ്റും കേസും വിവാദമായി നിൽക്കവെയായിരുന്നു കോടിയേരി സെക്രട്ടറി പദത്തിൽ നിന്ന് മാറി നിന്നിരുന്നത്. ജയിൽ മോചിതനായി ബിനീഷ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് കോടിയേരിയും പദവിയിലേക്കു തിരിച്ചെത്തിയത്.