Also Read :
പെരിങ്ങര ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ കുമാർ (32) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ല ഏരിയ പരിധിയിൽ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താൽ ആരംഭിച്ചു. നഗരസഭയിലും അഞ്ച് സമീപ പഞ്ചായത്തുകളിലും രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
കേസിലെ മുഖ്യപ്രതി കൊല്ലപ്പെട്ട സന്ദീപിന്റെ പ്രദേശവാസിയായ ജിഷ്ണുവാണെന്നാണ് പോലീസ് കരുതുന്നത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകമാണ് അറസ്റ്റ്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ട്.
ബിവറേജസ് കോര്‍പ്പറേഷന്റെ കീഴില്‍ തിരുവല്ല പുളിക്കീഴ് പ്രവര്‍ത്തിക്കുന്ന റം ഉത്പാദന കേന്ദ്രമായ ട്രാവന്‍കൂര്‍ ഷുഗര്‍സ് ആന്റ് കെമിക്കല്‍സില്‍ ജിഷ്ണുവിന്റെ അമ്മയ്ക്ക് താല്കാലിക അടിസ്ഥാനത്തില്‍ ജോലിയുണ്ടായിരുന്നു. ഇത് നഷ്ടപ്പെടുത്തുന്നതിനായി സന്ദീപ് കുമാര്‍ ശ്രമിച്ചു എന്ന വിഷയവുമായി ബന്ധപ്പെട്ട് നേരിയ തോതില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായാണ് ലഭിക്കുന്ന സൂചനകള്‍.
കൊല്ലപ്പെട്ട സിപിഎം നേതാവിന്റെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടക്കും. ആർ എസ് എസ് ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി പി എം ആരോപണം. അതേസമയം, ആക്രമണത്തിൽ പങ്കില്ലെന്ന് ആർഎസ്എസും പ്രതികരിച്ച് രംഗത്തുവന്നു.
Also Read :
വ്യാഴാഴ്ചയാണ് ഇത്തരത്തിൽ ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളിൽ എത്തിയ സംഘമാണ് സന്ദീപിനെ കൊലപ്പെടുത്തിയത്. വെട്ടേറ്റ സന്ദീപിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപസമയത്തിനുള്ളിൽ മരണം സംഭവിക്കുകയായിരുന്നു. ചാത്തങ്കരിയിൽ വഴിയിൽ കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ബൈക്കിൽ എത്തിയ സംഘം കൊലപ്പെടുത്തുകയായിരുന്നു. സന്ദീപിന്റ ബുള്ളറ്റ് പാടത്തു നിന്നും കണ്ടെടുത്തു.