വൈപ്പിൻ> സാമൂഹ്യ, സാംസ്കാരിക ചരിത്രത്തിൽ അനന്യമായ ചുവടുവയ്‌പുമായി വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റിന് തുടക്കമായി. വൈപ്പിൻ– മുനമ്പം സംസ്ഥാനപാതയിൽ 25 കിലോമീറ്ററോളം ദൈർഘ്യത്തിൽ ചുവരുകൾ നാടൻ, പൈതൃക, തദ്ദേശീയ, സാംസ്കാരിക ആലേഖനങ്ങൾകൊണ്ട് സചേതനമാക്കുന്ന ഗ്രാഫിറ്റിയാണ് തുടങ്ങിയത്.
ഫെസ്‌റ്റ് എടവനക്കാട് ഇല്ലത്തുപടിയിൽ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം ഉദ്ഘാടനം ചെയ്തു. വിഎഫ്എഫ് ചെയർമാൻ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി.
ബെന്നി പി നായരമ്പലവും ടി എ സത്യപാലും ചേർന്ന് ആദ്യ ചുവർച്ചിത്ര ആലേഖനത്തിന് തുടക്കം കുറിച്ചു. തുടർന്ന് എടവനക്കാട്ടെയും മാലിപ്പുറത്തെയും അഞ്ചിടങ്ങളിൽ ചിത്രരചയിതാക്കൾ ഗ്രാഫിറ്റി ആരംഭിച്ചു. രാഹുൽ നന്ദകുമാറിന്റെ സോപാന സംഗീതത്തോടെ ആരംഭിച്ച ഉദ്ഘാടനച്ചടങ്ങിൽ വിഎഫ്എഫ് കോ–-ഓർഡിനേറ്റർ ബോണി തോമസ് ആമുഖപ്രഭാഷണം നടത്തി. ഗായിക ബിന്ദുവിന്റെ ഗാനാലാപനവും എംജി സർവകലാശാല സെനറ്റ് അംഗം എൻ എസ് സൂരജിന്റെ കവിതാലാപനവുമുണ്ടായി.
വൈപ്പിൻകരയുടെ ഒരറ്റംമുതൽ മറ്റേയറ്റംവരെ ഗ്രാഫിറ്റികൾ അണിനിരത്തുന്ന പരിപാടിയുടെ സമാപനം 15ന് ചെറായിയിൽ നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..