ഈ രീതിയിൽ റെക്കോർഡ് ചെയ്ത വീഡിയോ സൈജുവിന്റെ ഫോണിൽ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സൈജുവും നമ്പർ 18 ഹോട്ടലുടമയും ചേർന്ന് സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്ത പെൺകുട്ടിയുടെ ദൃശ്യമാണിതെന്ന് പോലീസ് കണ്ടെത്തിയതായും റിപ്പോർട്ട് പറയുന്നു.
Also Read :
വീട്ടുകാർ അറിയാതെ പാർട്ടികളിൽ പങ്കെടുക്കുന്ന പെൺകുട്ടികളെ രഹസ്യമായി റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ലഹരി ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നെന്ന സംശയവും ഉയർന്നിട്ടുണ്ട്. സൈജു താമസിച്ചിരുന്ന കാക്കനാട്ടെ വാടക ഫ്ലാറ്റിലും ഇത്തരത്തിൽ ലഹരി പാർട്ടികൾ സ്ഥിരമായി നടന്നിരുന്നു. ഇതിൽ പങ്കെടുക്കാനാണ് വാഹനാപകടത്തിൽ മരിച്ച മിസ് കേരള മത്സര വിജയികളെ സൈജു നിർബന്ധിച്ചിരുന്നത്.
മോഡലുകൾ സൈജുവിന്റെ ക്ഷണം നിരസിച്ചതാണ് കാറിൽ പിന്തുടരാൻ കാരണമെന്നാണ് റിപ്പോർട്ട് പറയുന്നത്. അൻസിയുടെയും അഞ്ജനയുടെയും ഒപ്പമെത്തിയ സുഹൃത്തുക്കൾക്ക് സൈജുവും ഹോട്ടലുടമയും ചേർന്ന് ലഹരി കലർത്തിയ മദ്യം നൽകിയെന്ന് കണ്ടെത്തിയതായും മലയാള മനോരമ റിപ്പോർട്ട് പറയുന്നു. സൈജുവിന്റെ ഫോണിൽ നിരവധി ലഹരി പാർട്ടികളുടെ തെളിലുകളുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞദിവസം തന്നെ പുറത്ത് വന്നിരുന്നു. ഈ പാർട്ടികളിൽ പങ്കെടുത്തവരെ കണ്ടെത്തി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.
Also Read :
സൈജുവിന്റെ ഫോണിൽ എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ ഉപയോഗിക്കുന്ന വീഡിയോയുമുണ്ട്. മുൻ മിസ് കേരള , എന്നിവർ മരിച്ച അപകടം നടന്ന ഒക്ടോബര്‍ 31നു ശേഷം നവംബര്‍ ഏഴു മുതല്‍ ഒമ്പതുവരെയുള്ള തീയതികളില്‍ ഗോവയില്‍ പോയി സൈജു പാര്‍ട്ടിയില്‍ പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട വീഡിയോകളും അന്വേഷണ സംഘത്തിനു കിട്ടി.
സൈജുവും മറ്റു ചിലരുമായി നടത്തിയിട്ടുള്ള ചാറ്റുകളും ലഹരി ഉപയോഗത്തിന്റെയും വന്യമൃഗ വേട്ടയുടെയും തെളിവായി തെളിവായി അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഒരു ചാറ്റിൽ ലഹരി പാർട്ടി നടത്താനായി കാട്ടിൽ പോയി കാട്ടുപോത്തിനെ വെടിവച്ചു കൊന്നതായും ഇയാൾ പറയുന്നുണ്ടെന്നാണ് റിപ്പോർട്ട്. കൊച്ചി, മൂന്നാർ, മാരാരിക്കുളം, കുമ്പളം, ചാത്തമ്മ എന്നിവിടങ്ങളിൽ സൈജു ലഹരി പാർട്ടികൾ നടത്തിയെന്നാണ് റിപ്പോർട്ട്.