വർഗ്ഗീയ കലാപം ലക്ഷ്യം വെച്ച് ബിജെപി തലശ്ശേരിയിൽ നടത്തിയ പ്രകടനത്തിൽ നേതൃത്വം നൽകിയ നേതാക്കൾക്കും മുദ്രാവാക്യം വിളിച്ചവർക്കുമെതിരെ ജിഥുന്റെ പരാതിയിൽ പോലീസ് കേസ് എടുത്തതായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജർ പറഞ്ഞു. നാടിന്റെ മതമൈത്രി തകർക്കാൻ സംഘപരിവാറിനെ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റും പ്രസ്താവനയിലൂടെ പ്രതികരിച്ചു.
Also Read :
“നാടിന്റെ മത മൈത്രി തകർക്കാൻ സംഘപരിവാറിനെ അനുവദിക്കില്ല. മുസ്ലീം പള്ളികള്‍ തകര്‍ക്കുമെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യം. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെ ഉയർത്തിയ വിദ്വേഷമുദ്രാവാക്യങ്ങള്‍ കേരളത്തിന്റെ ഐക്യം തകർക്കുന്നതാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതുപോലെ മതത്തിന്റെ പേരിൽ വെറുപ്പ് വളർത്താനാണ് ശ്രമം. ഇത് അനുവദിക്കാൻ കഴിയില്ല. മതേതരം ഉയർത്തിപ്പിടിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നൽകേണ്ടതുണ്ട്.” – ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.
Also Read :
കെടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ റാലിക്കിടെ ഇന്നലെ വൈകീട്ട് തലശേരിയിലാണ് വിവാദ റാലി നടന്നത്. ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി നിങ്ങൂന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ പരാതിയുമായി രംഗത്തെത്തിയത്.