തിരുവനന്തപുരം
ഇടത്തട്ടുകാരെ ഒഴിവാക്കി അയൽസംസ്ഥാനങ്ങളിലെ കർഷകരുമായി നേരിട്ട് ബന്ധപ്പെട്ട് കൂടുതൽ പച്ചക്കറി സംസ്ഥാനത്ത് എത്തിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. കേരള കർഷക ക്ഷേമനിധി ബോർഡിന്റെ പുതിയ കർഷക സഹായ പോർട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പച്ചക്കറി സംഭരണം സംബന്ധിച്ച് വ്യാഴാഴ്ച തമിഴ്നാടുമായി തെങ്കാശിയിൽ ചർച്ച നടത്തും. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പ്രതിനിധികളുമായും സംസാരിക്കും. തെങ്കാശിയിൽ പച്ചക്കറി സംഭരണകേന്ദ്രം തുറക്കുന്നതും യോഗം ചർച്ച ചെയ്യും. ഇതിനുശേഷം ദക്ഷിണേന്ത്യൻ കൃഷി മന്ത്രിമാരുമായുള്ള കൂടിയാലോചനയും പരിഗണനയിലുണ്ട്.
കർണാടക, തെലങ്കാന എന്നിവിടങ്ങളിൽനിന്ന് ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി എത്തിക്കാൻ നാല് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.