ന്യൂഡൽഹി
ഡല്ഹി അതിര്ത്തിയിലെ കർഷക സമരത്തിനിടെ കർഷകർ ആരെങ്കിലും മരിച്ചോയെന്ന് സർക്കാരിന്റെ പക്കൽ വിവരമില്ലെന്ന് പാർലമെന്റിൽ മോദി സർക്കാരിന്റെ മറുപടി. സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം അനുവദിക്കുമോയെന്ന ചോദ്യത്തിനാണ് സർക്കാരിന്റെ വിചിത്ര വിശദീകരണം.
കർഷകർ മരിച്ചതായി സർക്കാരിന് അറിവില്ലെന്നും അതുകൊണ്ട് ധനസഹായമെന്ന ചോദ്യം ഉദിക്കുന്നില്ലെന്നുമാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ലോക്സഭയിൽ രേഖാമൂലമുള്ള ചോദ്യത്തിനു മറുപടിയായി പറഞ്ഞത്. യുപിയിലെ ലഖിംപുർ ഖേരിയിൽ കേന്ദ്ര മന്ത്രിയുടെ മകൻ നാല് കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയതടക്കം നിരവധി കർഷക മരണം ദേശീയതലത്തിൽ വലിയ വാർത്തയായിട്ടും സർക്കാർ നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുന്നതിനെ പ്രതിപക്ഷം വിമർശിച്ചു.