ജനീവ > സമ്പൂര്ണ വാക്സിൻ എടുക്കാത്ത രോഗബാധിതരോ പ്രതിരോധശേഷി കുറഞ്ഞവരോ ആയവര് യാത്രകള് നീട്ടിവയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന. 60 വയസ്സിനു മുകളിലുള്ളവരെയും ഹൃദ്രോഗം, ക്യാൻസർ, പ്രമേഹം തുടങ്ങിയവ ഉള്ളവരെയും യാത്ര വൈകിപ്പിക്കേണ്ടവരുടെ വിഭാഗത്തില്‍ ഉള്പ്പെടുത്തി.
ഒമിക്രോണിന്റെ പശ്ചാത്തലത്തില് ദക്ഷിണാഫ്രിക്കയ്ക്കും അയല് രാജ്യങ്ങള്ക്കുമെതിരെയുള്ള യാത്രാ നിരോധനത്തില് ലോകാരോഗ്യ സംഘടന പ്രതിഷേധമറിയിച്ചു. ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്തുന്നതിൽ അതീവ ഉൽക്കണ്ഠയുണ്ടെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലും അയൽരാജ്യമായ ബോട്സ്വാനയിലും രോഗം ബാധിക്കുന്നവരുടെ എണ്ണം കുത്തനെ വര്ധിച്ചു. വരും ആഴ്ചകളില് ഇത് മൂന്നിരട്ടിവരെ വര്ധിച്ചേക്കുമെന്നാണ് റിപ്പോര്ട്ട്.