“കുട്ടികളുടെ സുരക്ഷിതത്വം ഏറ്റവും പ്രധാനപ്പെട്ടതാണ്. മതവിശ്വാസത്തിന്‍റെയോ മറ്റെന്തങ്കിലും കാരണത്താലോ വാക്സിൻ എടുക്കാതിരിക്കുന്നതിനോട് യോജിക്കാനാകില്ല.” വിഡി സതീശൻ പറഞ്ഞു.
Also Read :
വാക്‌സിനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതിപക്ഷ നേതാവും നിലപാട് വ്യക്തമാക്കിയത്. വാക്സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
സംസ്ഥാനത്ത് അയ്യായിരത്തോളം അധ്യാപകർ വാക്സിൻ എടുക്കാൻ ബാക്കിയുണ്ടെന്നാണ് റിപ്പോർട്ട്. അധ്യാപകരും അനധ്യാപകരും വാക്സിൻ എടുക്കണം വാക്സീൻ എടുക്കാത്തവർ ക്യാമ്പസിന് അകത്ത് പ്രവേശിക്കേണ്ടതില്ല എന്നാണ് മാർഗരേഖ. ഇത് കർശനമായി നടപ്പിലാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. വാക്സിൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ആരോഗ്യ സമിതിയുടെ റിപ്പോർട്ട് വാങ്ങണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.
Also Read :
അയ്യായിരത്തോളം അധ്യാപകർ വാക്സിനെടുക്കാൻ ബാക്കിയുണ്ടെന്ന റിപ്പോർട്ട് സംസ്ഥാനത്ത് ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വാക്സിൻ എടുക്കാത്ത അധ്യാപകരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്. 5000 പേർക്ക് മാത്രം ഈ തീരുമാനം ലംഘിക്കാൻ ആകില്ല. വാക്സിൻ എടുക്കാത്തവർ മൂലം സമൂഹത്തിൽ ഒരു ദുരന്തമുണ്ടാകരുതെന്നും മന്ത്രി പറഞ്ഞിരുന്നു.