Also Read:
കേസിൽ സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഹൈക്കോടതി ശരിവെച്ചിരുന്നു. സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു സർക്കാരിന്റെ നിലപാട്. 2019 ഫെബ്രുവരി 17 നാണ് കാസർഗോഡ് പെരിയ കല്യാട് സ്വദേശികളായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. വിവിധ വാഹനങ്ങളിലെത്തിയ കൊലയാളി സംഘം ഇരുവരും യാത്ര ചെയ്തിരുന്ന ബൈക്ക് തടഞ്ഞുനിർത്തിയ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്.
സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരുമടക്കം 14 പേരാണ് കേസിലെ പ്രതികൾ. പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരനാണ് ഒന്നാം പ്രതി.
Also Read:
കേസിൽ നാല് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് സിബിഐയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. പതിനൊന്നാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഓഗസ്റ്റിൽ ഉത്തരവിട്ടത്. രണ്ട് വർഷമായി പ്രതികൾ ജയിലിൽ കഴിയുന്ന സാഹചര്യത്തിലാണ് കേസ് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ കോടതി ആവശ്യപ്പെട്ടത്.