ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിൽ വിഷയം ലോക്സഭയിൽ ഉന്നയിച്ച് സിപിഎം എം.പി എ.എം ആരിഫ്. കെ റെയിൽ പദ്ധതിക്ക് ഫണ്ട് അനുവദിക്കാൻ കേന്ദ്ര സർക്കാർ വിസമ്മതിച്ചുവെന്നും സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക് കേന്ദ്രം ഇടങ്കോലിടുകയാണെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽപാതയ്ക്ക് കേന്ദ്രം അംഗീകാരം നൽകിയതാണെന്നും പിന്നീട് ഫണ്ട് അനുവദിക്കില്ലെന്ന നിലപാട് ചില അവിശുദ്ധ സഖ്യങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം സഭയിൽ പ്രതികരിച്ചു. കാസർകോട്- തിരുവനന്തപുരം യാത്ര നാല് മണിക്കൂറായി ചുരുങ്ങുന്ന പദ്ധതി ജനങ്ങൾക്ക് ഗുണകരമായുള്ളതാണെന്നും ആരിഫ് പറഞ്ഞു.
കെ റെയിലിന് ഒപ്പം ശബരിമല വിമാനത്താവള പദ്ധതി, തിരുവനന്തപുരം -ചെങ്ങന്നൂർ സബ് അർബൻ റെയിൽ പദ്ധതി തുടങ്ങിയ കേരളത്തിന്റെ മറ്റ് വികസന പ്രവർത്തനങ്ങളോടും തെറ്റായമനോഭാവമാണ് കേന്ദ്രം വെച്ച്പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content highlights: AM Arif MP on K rail project in Loksabha