നിലവിൽ ആൻഡമാൻ കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം നാളെയോടെതെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലെത്തി തീവ്രന്യൂനമർദ്ദമായും തുടർന്നുള്ള 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ച് മധ്യ ബംഗാൾ ഉൾകടലിൽ വച്ചു ‘ജവാദ് ‘ചുഴലിക്കാറ്റായി മാറാനുമാണ് സാധ്യത. തുടർന്ന്പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കുന്ന ഡിസംബർ 4 നു രാവിലെയോടെ വടക്കൻ ആന്ധ്രാപ്രദേശ് – ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Also Read :
തെക്കു കിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം നിലനിന്നിരുന്ന ചക്രവാതചുഴി നിലവിൽ മധ്യ കിഴക്കൻ അറബിക്കടലിന്‍റെ തെക്കു കിഴക്കായി സ്ഥിതി ചെയുന്നു. ചക്രവാത ചുഴിയോടനുബന്ധിച്ചു ഒരു ന്യൂനമർദ്ദപാത്തി മധ്യ കിഴക്കൻ അറബിക്കടൽ മുതൽ കച്ച് (ഗുജറാത്ത് ) വരെ നിലനിൽക്കുന്നു.
അറബിക്കടൽ ചക്രവാതചുഴിയും ബംഗാൾ ഉൾക്കടൽ ചുഴലിക്കാറ്റും നിലവിൽ കേരളത്തിൽ ഭീഷണിയല്ല. അതേസമയം കേരളത്തിൽ അടുത്ത രണ്ടു ദിവസവും ഒറ്റപ്പെട്ട ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read :
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
01-12-2021: ആൻഡമാൻ കടലിലും, ആൻഡമാൻ നിക്കോബാർ ദ്വീപിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 65 കി. മീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത. മധ്യ-കിഴക്കൻ അറബിക്കടലിലും അതിനോട്‌ചേർന്ന വടക്കു കിഴക്കൻ അറബിക്കടലിലും ഗുജറാത്ത്- മഹാരാഷ്ട്ര തീരത്തും മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 60 കി. മീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത.
02-12-2021: മധ്യ-കിഴക്കൻ അതിനോട് ചേർന്ന തെക്ക്- കിഴക്കൻ ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ നിക്കോബാർ ദ്വീപ് & ആൻഡമാൻ കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 50 മുതൽ 60 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 70 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ട്. വടക്കു കിഴക്കൻ അറബിക്കടലിലും അതിനോട്‌ചേർന്ന മധ്യ-കിഴക്കൻ അറബിക്കടലിലും ഗുജറാത്ത്- മഹാരാഷ്ട്ര തീരത്തും മണിക്കൂറിൽ 45 മുതൽ 55 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 65 കി. മീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ട്. മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.