കൊല്ലം നല്ലില സ്വദേശി സൈജു എം തങ്കച്ചന്റെ ഫോണിലെ രഹസ്യ ഫോൾഡറിലാണ് ലഹരി ഉപയോഗത്തിന്റെയും ലൈംഗിക വൈകൃതത്തിന്റെയും വീഡിയോകൾ അന്വേഷണസംഘം കണ്ടെത്തിയത്. സ്ത്രീകളുടെ ശരീരത്തിൽ ലഹരിവസ്തുക്കൾ വിതറി ഒന്നിലധികം പുരുഷന്മാർ ചേർന്ന് പീഡിപ്പിക്കുന്ന വിഡിയോകളും ഫോണിലുണ്ടെന്നാണ് മലയാള മനോരമ റിപ്പോർട്ട് പറയുന്നത്.
Also Read :
സൈജുവും മറ്റു ചിലരുമായി നടത്തിയിട്ടുള്ള ചാറ്റുകളും ലഹരി ഉപയോഗത്തിന്റെയും വന്യമൃഗ വേട്ടയുടെയും തെളിവായി തെളിവായി അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഒരു ചാറ്റിൽ ലഹരി പാർട്ടി നടത്താനായി കാട്ടിൽ പോയി കാട്ടുപോത്തിനെ വെടിവച്ചു കൊന്നതായും ഇയാൾ പറയുന്നുണ്ടെന്നാണ് റിപ്പോർട്ട്. കൊച്ചി, മൂന്നാർ, മാരാരിക്കുളം, കുമ്പളം, ചാത്തമ്മ എന്നിവിടങ്ങളിൽ സൈജു ലഹരി പാർട്ടികൾ നടത്തിയെന്നാണ് റിപ്പോർട്ട്.
സൈജുവിന്റെ ഫോണിൽ എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ ഉപയോഗിക്കുന്ന വീഡിയോയും ഫോണിലുണ്ട്. മുൻ മിസ് കേരള , അഞ്ജന ഷാജൻ എന്നിവർ മരിച്ച അപകടം നടന്ന ഒക്ടോബര്‍ 31നു ശേഷം നവംബര്‍ ഏഴു മുതല്‍ ഒമ്പതുവരെയുള്ള തീയതികളില്‍ ഗോവയില്‍ പോയി സൈജു പാര്‍ട്ടിയില്‍ പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട വീഡിയോകളും അന്വേഷണ സംഘത്തിനു കിട്ടി.
Also Read :
ഒരു സ്ത്രീയുടെ ശരീരത്തില്‍ മയക്കുമരുന്നായ എംഡിഎംഎ വിതറി ഒന്നിലധികം പുരുഷന്മാര് ചേര്‍ന്ന് പീഡിപ്പിക്കുന്ന വീഡിയോയും സൈജുവിന്റെ ഫോണില്‍നിന്ന് കണ്ടെത്തി. ചിലവന്നൂരിലെ ഫ്ളാറ്റില്‍ 2020 സെപ്റ്റംബര്‍ ആറിനാണ് ഈ സംഭവം നടന്നത്. സൈജു ഉപയോഗിച്ച ഔഡി കാറിന്റെ ഉടമ ഫെബി ജോണും സുഹൃത്തുക്കളും ഒരുമിച്ച് കാക്കനാട്ടെ ഫ്ളാറ്റില്‍ നടത്തിയ പാര്‍ട്ടിയുടെ ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.