ന്യൂഡൽഹി
ഇന്ത്യയുടെ 25–-ാമത് നാവികസേനാ മേധാവിയായി മലയാളിയായ അഡ്മിറൽ ആർ ഹരികുമാർ ചുമതലയേറ്റു. അഡ്മിറൽ കരംബീർ സിങ് വിരമിച്ച ഒഴിവിലാണ് നിയമനം.
ഈ സ്ഥാനത്ത് ചുമതലയേൽക്കുന്ന ആദ്യ മലയാളിയാണ് ഹരികുമാർ. രാജ്യത്തിന്റെ നാവികസേനാ മേധാവിയായി ചുമതലയേൽക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ മുംബൈയിലെ പടിഞ്ഞാറൻ കമാൻഡിന്റെ മേധാവിയായിരുന്നു. 1983ലാണ് ഇന്ത്യൻ നാവികസേനയിൽ ചേർന്നത്. കോസ്റ്റ് ഗാർഡ് ഷിപ് സി 01, നാവികസേനാ കപ്പലുകളായ നിഷാങ്ക്, കോറ, രൺവീർ, ഐഎൻഎസ് വിരാട് എന്നിവയുടെ കമാൻഡറായിരുന്നു. പീരങ്കി അഭ്യാസങ്ങളിൽ വിദഗ്ധനാണ്. പരമ വിശിഷ്ട സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്.