ഇടുക്കി > മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർന്നു. സ്പിൽവേ ഷട്ടറുകൾ അടച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം. രാത്രി ഒമ്പതു മണിയോടെ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ കൂടി തുറന്നു. നിലവിൽ നാലു ഷട്ടറുകൾ ആണ് തുറന്നത്. 30 സെന്റിമീറ്റർ വീതമാണ് തുറന്നത്. സെക്കന്റിൽ 1600 ഘനയടി വെള്ളമാണ് തുറന്നു വിടുന്നത്.