ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലെ സർക്കാർ, സ്വകാര്യ ബസുകൾക്കു തമിഴ്നാട്ടിൽ പ്രവേശിക്കാൻ നേരത്തേ അനുമതി നൽകിയിരുന്നെങ്കിലും കേരളത്തിലെ കൊവിഡ് കേസുകളുടെ അടിസ്ഥാനത്തിൽ നിയന്ത്രണം നീട്ടുകയായിരുന്നു ചെയ്തിരുന്നത്. കൊവിഡ് കേസുകൾ കുറഞ്ഞതോടെയാണ് സർക്കാർ ഇക്കാര്യത്തിലും ഇളവ് അനുവദിച്ചത്.
Also Read :
അനുമതിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള ദീർഘദൂര കെ എസ് ആർ ടി സി, സ്വകാര്യ ബസ് സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കാം.
അതേസമയം കേരളത്തിൽ വാക്സിൻ സ്വീകരിക്കാത്തവർക്ക് സൗജന്യ കൊവിഡ് ചികിത്സ നൽകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രത കര്‍ക്കശമാക്കാനാണ് യോഗം തീരുമാനിച്ചത്.
Also Read :
വാക്സിനെടുക്കാത്ത അധ്യാപകര്‍ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം. ആഴ്ചയിൽ ഒരു തവണ സ്വന്തം ചെലവിൽ പരിശോധന നടത്തണം. രണ്ടാം ഡോസ് വാക്സിനേഷൻ ഡിസംബര്‍ 15നകം പൂര്‍ത്തിയാക്കണമെന്നും അവലോകന യോഗം നിര്‍ദ്ദേശിച്ചു. സംസ്ഥാനം കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഏര്‍പ്പെടുത്തിയിട്ടുമില്ല.