അധ്യാപകരും അനധ്യാപകരും വാക്സിൻ എടുക്കണം വാക്സീൻ എടുക്കാത്തവർ ക്യാമ്പസിന് അകത്ത് പ്രവേശിക്കേണ്ടതില്ല എന്നാണ് മാർഗരേഖ. ഇത് കർശനമായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. വാക്സിൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ആരോഗ്യ സമിതിയുടെ റിപ്പോർട്ട് വാങ്ങണമെന്നം മന്ത്രി വ്യക്തമാക്കി.
Also Read :
വാക്സിൻ എടുക്കാത്ത അധ്യാപകരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. 5000 പേർക്ക് മാത്രം ഈ തീരുമാനം ലംഘിക്കാൻ ആകില്ല. വാക്സിൻ എടുക്കാത്തവർ മൂലം സമൂഹത്തിൽ ഒരു ദുരന്തമുണ്ടാകരുതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
Also Read :
പ്ലസ് വൺ സീറ്റ് പ്രശ്നം ഒരാഴ്ചക്കുള്ളിൽ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉപരിപഠനത്തിന് അർഹതയുള്ളവർക്ക് സീറ്റ് ഉറപ്പാക്കും. സംസ്ഥാനത്തെ 21 താലൂക്കുകളിൽ സീറ്റ് കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് പരിഹരിക്കാൻ 75 പുതിയ ബാച്ചുകൾ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റിസ് ബാച്ചുകളാണ് അനുവദിക്കുക.