കൊച്ചി: ഞാൻ ഇതുവരെ സൈക്കിൾ ചവിട്ടിയിട്ടില്ല,എന്നെങ്കിലും എനിക്കൊരു സൈക്കിൾ കിട്ടുമോ എന്ന് ചോദിച്ച ആരോമലിന് സൈക്കിൾ നൽകി ജില്ലാ ജഡ്ജി നിസാർ അഹമ്മദ്.
പിണവൂർകുടി ഗവ. സ്കൂളിലെ നാലാം ക്ലാസുകാരനായ ആരോമലിന്റെ സൈക്കിൾ ചവിട്ടാനുള്ള മോഹം കഴിഞ്ഞ ദിവസം മാതൃഭൂമി പ്രസിദ്ധികരിച്ചിരുന്നു. ആദിവാസി കുട്ടികൾ പഠനത്തിലും സാമൂഹിക ജീവിതത്തിലും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച അക്കരെയാണ് സ്വപ്നങ്ങൾ എന്ന പരമ്പരയുടെ ഭാഗമായാണ് ആരോമലിന്റെ കഥയും പ്രസിദ്ധീകരിച്ചത്.
പരമ്പര വായിച്ച് ജില്ലാ ജഡ്ജി നിസാർ അഹമ്മദ് കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പിണവൂർക്കുട്ടി ട്രൈബൽ ഹൈസ്കൂളിലെത്തി സൈക്കിളും മധുരം മലയാളം പദ്ധതിയിൽ പത്രങ്ങളും നൽകി. കേരള ലീഗൽ സർവ്വീസ് അതോറിറ്റിയുടെ പേരിൽ ഭരണസംഹിത കോപ്പികളും അദ്ദേഹം നൽകി.
Content Highlights: mathrubhumi impact