ചിക്കബല്ലാപ്പുർ
കർഷകസമരവും കേരളത്തിലെ ഇടതുപക്ഷവിജയവും ഭാവിരാഷ്ട്രീയത്തിന്റെ ചൂണ്ടുപലകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. കർണാടത്തിലെ ചിക്കബല്ലാപ്പുരിൽ സിപിഐ എം ജില്ലാ സമ്മേളനറാലി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയ വിഭജനം തീവ്രമാക്കി മനുസ്മൃതിവാദ ഭരണം സ്ഥാപിക്കാനുള്ള നീക്കം ആപൽക്കരമാംവിധം അതിവേഗം നീങ്ങുന്നു.
ഇതിന് വിരാമമിടാനുള്ള പുതിയ ജനകീയ രാഷ്ട്രീയശക്തികളെ വളർത്തിയെടുക്കാനാകുമെന്നതിന്റെ രണ്ട് ഉദാഹരണമാണ് എഴുനൂറ് കർഷകപ്പോരാളികൾ മരിച്ചുവീണിട്ടും ത്യാഗപൂർവം പൊരുതിവിജയിച്ച കർഷകസമരവും കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ചരിത്രവിജയവും.
പാർലമെന്ററി സമരപാതയും ജനകീയ പ്രക്ഷോഭപാതയും എങ്ങനെ പരസ്പരപൂരകങ്ങളാണെന്ന് ഈ അനുഭവങ്ങൾ പഠിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.