Also Read:
കേരളത്തിലെ സ്ത്രീകളില്‍ 15 നും 49 നും ഇടയില്‍ പ്രായമുള്ളവരില്‍ 38.1 % പേര് അമിത വണ്ണമുള്ളവരാണ്. ദേശീയ ശരാശരി 24 ശതമാനമാണ്. കുടവയറിന്റെ കാര്യത്തിലും കേരളം പിന്നിലല്ല. കുടവയറുള്ളവരില്‍ ദേശീയ തലത്തില്‍ 56.7 ശതമാനം സ്ത്രീകളും 47.7 ശതമാനം പുരുഷന്മാരുമാണ്. കേരളത്തില്‍ 70.7 ശതമാനം സ്ത്രീകള്‍ക്കും കുടവയറുണ്ട്. പുരുഷന്മാരില് 56.8 ശതമാനം പേര് കുടവയറന്മാരാണ്.
നാരും പ്രോട്ടീനും കുറവുള്ള പഞ്ചസാരയും കൊഴുപ്പും അധികമുള്ള ജങ്ക് ഫുഡ് കഴിക്കുന്നതിന്റെ അളവ് കൂടിയതാണ് കുടവയര്‍ ഉണ്ടാകുന്നതിന്റെ പ്രധാന പ്രശ്നം. കൂടാതെ, കൊവിഡ് കാലത്തെ വീട്ടിനുള്ളിലെ അടച്ചിരിപ്പും വ്യായാമമില്ലായ്മയും കൂടി ആയപ്പോള്‍ ജീവിതശൈലി രോഗങ്ങളും കൂടി.
അതേസമയം, രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കൂടുതല്‍ ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശി എന്നീ സംസ്ഥാനങ്ങളിലാണ്. നീതി ആയോഗ് തയ്യാറാക്കിയ മള്‍ട്ടി ഡൈമെന്‍ഷണല്‍ ദാരിദ്ര്യ സൂചിക പ്രകാരമാണ് കണക്കുകള്‍. സൂചിക പ്രകാരം, കേരളത്തിലാണ് ഏറ്റവും ദാരിദ്ര്യം കുറവ്- 0.71 ശതമാനം. ബിഹാറില്‍ 51.91 %, ജാര്‍ഖണ്ഡില്‍ 42.16 %, ഉത്തര്‍ പ്രദേശില്‍ 37.79 % എന്നിങ്ങനെയാണ് ദാരിദ്ര്യം കൂടുതലുള്ള സംസ്ഥാനങ്ങള്‍. മധ്യപ്രദേശ് 36.65 ശതമാനവുമായി സൂചികയില്‍ നാലാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനത്ത് മേഘാലയ 32.67 ശതമാനം ദാരിദ്ര്യം അനുഭവിക്കുന്നു.
Also Read:
പോഷകാഹാര കുറവുള്ളവരുടെ എണ്ണത്തില്‍ ബിഹാറാണ് ഒന്നാം സ്ഥാനത്ത്. ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ് എന്നിവയാണ് തൊട്ടുപിന്നില്‍. പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, ഗര്‍ഭകാല പരിചരണം, സ്കൂള്‍ വിദ്യാഭ്യാസം, സ്കൂള്‍ ഹാജര്‍, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിങ്ങനെ 12 സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഓക്സ്ഫോര്‍ഡ് പോവര്‍ട്ടി ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനിഷ്യേറ്റിവും യുഎന്‍ ഡെവലപ്മെന്റ് പ്രോഗ്രാമും വികസിപ്പിച്ച ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട രീതിശാസ്ത്രത്തിലൂടെയാണ് രാജ്യത്തെ ദാരിദ്ര്യ സൂചിക കണക്കാക്കുന്നത്.