സംസ്ഥാനത്ത് അധ്യാപകരും സ്കൂൾ ജീവനക്കാരു ഉൾപ്പെടെ അയ്യായിരം പേർ സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി വ്യക്തമാക്കിയത്. വാക്സിൻ സ്വീകരിക്കാത്തവർ സ്കൂളുകളിൽ വരുന്നത് പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് മന്ത്രിയുടെ ഓഫീസ്.
വാക്സിനെടുക്കാതെ അധ്യാപകരും ജീവനക്കാരും തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെയും ആരോഗ്യവകുപ്പിൻ്റെയും അഭിപ്രായം. അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും വാക്സിൻ എടുക്കാനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ സജ്ജമാക്കും. ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ് വാക്സിൻ സ്വീകരിക്കാത്തതെങ്കിൽ അവർ വ്യക്തമായ രേഖകൾ ഹാജരാക്കണം.
സംസ്ഥാനത്ത് സ്കൂൾ പ്രവൃത്തിസമയം വൈകുന്നേരം വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പിൽ ധാരണയായിരുന്നു. ഈ സാഹചര്യത്തിലാണ് വാക്സിൻ സ്വീകരിക്കാത്ത അധ്യാപകർക്കും ജീവനക്കാർക്കും നിർബന്ധിത അവധി നൽകാൻ സർക്കാർ ആലോചിക്കുന്നത്. പാഠഭാഗങ്ങൾ തീർക്കാൻ ആവശ്യമായ സമയം ലഭിക്കുന്നില്ലെന്ന അധ്യാപകരുടെ പരാതി കണക്കിലെടുത്താണ് സ്കൂൾ പ്രവൃത്തിസമയം വൈകുന്നേരം വരെയാക്കാനുള്ള ആലോചന ശക്തമാക്കിയത്.
രാവിലെ മുതൽ ഉച്ചവരെയുള്ള ക്ലാസുകൾ തുടരേണ്ടതില്ലെന്നും മുൻപ് ഉണ്ടായിരുന്ന സമയക്രമമായ രാവിലെ മുതൽ വൈകുന്നേരം വരെയാക്കാനുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിൽ തീരുമാനമായത്. കൊവിഡ് ആശങ്ക മാതാപിതാക്കളിൽ കുറഞ്ഞതും കുട്ടികൾ മടിയില്ലാതെ ഈ ഘട്ടത്തിലും സ്കൂളുകളിൽ എത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ എത്രയും വേഗം പഴയ നിലയിലേക്ക് ക്ലാസുകൾ തിരികെ എത്തിക്കണമെന്നാണ് യോഗത്തിൽ അഭിപ്രായമുയർന്നത്. കുട്ടികളെ രണ്ട് ബാച്ചുകളായി തിരിച്ച് മൂന്ന് ദിവസം വീതം രാവിലെ മുതൽ വൈകുന്നേരം വരെയാകും ക്ലാസുകൾ.