ഗൂഡല്ലൂർ > ഡാമിലെ ബോട്ട് സവാരിക്കിടെ വെള്ളത്തിൽ നീന്തുന്ന കടുവയെ കണ്ടത് സഞ്ചാരികൾക്ക് കൗതുകമായി. നീലഗിരി ജില്ലയിലെ ഊട്ടി ഗൂഡല്ലൂർ ദേശീയപാതയിലെ പൈക്കര ഡാമിൽ ബോട്ടിൽ പോയ കേരളത്തിൽ നിന്നുള്ള സംഘമാണ് കടുവ ഡാമിൽ കുളിക്കുന്നത് കണ്ടത്. യാത്ര തുടരുന്നതിനിടയിൽ പൊടുന്നനെ കുട്ടികളാണ് ആദ്യം കടുവയെ കണ്ടത്. അൽപം ഭയന്നെങ്കിലും ഇവരുടെ ശബ്ദം കേട്ട് കടുവ ഓടി മറയുകയായിരുന്നു. മുതുമല കടുവാ കേന്ദ്രത്തിൽ ആനപ്പുറത്തും, വാഹനത്തിലും പോയാൽപോലും കടുവയെ കാണാൻ സാധിക്കാറില്ല.