വയനാട് : നവാഗതനായ വിനേഷ് ദേവസ്യ രചനയും സംവിധാനവും നിര്വ്വഹിച്ച് അപ്പാനി ശരത്ത്, അരുണ്കുമാര്, ജയേഷ് ജനാര്ദ്ദന് എന്നിവർ നായകരായി ഒരുങ്ങുന്ന ‘ഇന്നലെകള്’ ചിത്രീകരണം പൂർത്തിയായി. പൂർണ്ണമായും വയനാടിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഇന്നലെകൾ, വെള്ളമുണ്ടയിലെ പുളിഞ്ഞാൽ ഗ്രാമവും ഗ്രാമീണ ജീവിതങ്ങളും അവിടത്തെ മൂന്ന് മൂന്ന് ചെറുപ്പക്കാരുടെ സൗഹൃദത്തിൻ്റെയും കഥ കൂടിയാണ് പറയുന്നത്.
സെയ്ന് പ്രൊഡക്ഷന്സിന്റെ ബാനറില് ഷാഹുല് ഹമീദാണ് നിർമ്മാണം. ഛായാഗ്രഹണം ഷാന് പി റഹ്മാനും എഡിറ്റിംഗ് & വി എഫ് എക്സ് മനു ശങ്കറും സംഗീതം ജയ കാർത്തിയും നിർവ്വഹിക്കുന്നു. സ്പെഷ്യൽ അപ്പിയറൻസായി മക്ബൂൽ സൽമാൻ എത്തുന്ന ചിത്രത്തിൽ
ടി ജി രവി, സിനോജ് അങ്കമാലി,ശിവജി ഗുരുവായൂർ, സുനിൽ സുഗത, ബിനു അടിമാലി, കൃഷ്ണപ്രസാദ്,വിനോദ് കോവൂർ,കോട്ടയം രമേശ്,സാജൻ പള്ളുരുത്തി,സൗമേഷ് ചാലക്കുടി, ബാലാജി ശർമ, സുധി കൊല്ലം, അസീസ് നെടുമങ്ങാട്, വിനോദ് കെടാമംഗലം,ജോയി വാൽക്കണ്ണാടി, പൗളി ഞാറക്കൽ. സീനത്ത്, രമാദേവി, അംബിക മോഹൻ, രശ്മി അനിൽ, മഞ്ജു വിജീഷ്, രാജി ആർ മേനോൻ, എന്നിവരെ കൂടാതെ പുതുമുഖങ്ങളായ സുമിത് എം ബി, അബിൻ ബിനോ, ജഗദീഷ്കുമാർ, ടീന തോമസ് എന്നിവരും അഭിനയിക്കുന്നു.
സജേഷ് യോഗി, സുനിൽകുമാർ മേലത്ത്.ഗാനരചന നിർവ്വഹിക്കുമ്പോൾ മേക്കപ്പ് അഭിലാഷ് വലിയകുന്ന്, കോസ്റ്റ്യൂമർ സുനിൽ ജോർജ്. ആർട്ട് കോയ.പ്രൊജക്ട് ഡിസൈനർ രാജി ആർ മേനോൻ. പ്രൊഡക്ഷൻ കൺട്രോളർ സുനിൽ ജോസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മധു തമ്മനം സുനിൽ പി എസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ വിജീഷ് പിള്ള. അസോസിയേറ്റ് ഡയറക്ടർ ജിതു സുധൻ.അസിസ്റ്റന്റ് ഡയറക്ടേഴ്സ് അരുൺരാജ്,നവാസ്,ബിബിൻ ബാബു. കാസ്റ്റിംഗ് ഡയറക്ടർ ഷാഹിദ. അസോസിയേറ്റ് ക്യാമറാമാൻ ധനപാൽ.അസിസ്റ്റന്റ് ക്യാമറാമാൻ ശ്രീരാജ് പി എസ്, ഹരീഷ് സുകുമാരൻ. ആക്ഷൻ അനിൽ അലക്സ്. പബ്ലിസിറ്റി ഡിസൈൻസ് രാഹുൽരാജ് ക്രിയേറ്റീവ് ആർട്ട്. ഫിനാൻസ് മാനേജർ ജിഷ്ണു ശങ്കർ.പി ആർ ഒ എം കെ ഷെജിൻ ആലപ്പുഴ. 28 ദിവസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ഇന്നലെകൾ 2022 ൽ തിയ്യേറ്ററുകളിലെത്തും