ലണ്ടന്
കോവിഡ് വാക്സിന് സര്ട്ടിഫിക്കറ്റുകളുടെ കാലാവധി ഒമ്പതു മാസമാക്കാനൊരുങ്ങി യൂറോപ്യന് യൂണിയന്. ഒമ്പതു മാസത്തിനുശേഷം വാക്സിന് പ്രതിരോധം ക്ഷയിക്കുന്നതായുള്ള റിപ്പോര്ട്ടുകളുടെ പശ്ചാത്തലത്തിലാണിത്. ഈ കാലാവധി പിന്നിട്ടവര് ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നാണ് നിർദേശം. യൂറോപ്യന് കമീഷന് ഇതിനായി ശുപാര്ശ സമര്പ്പിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ള വാക്സിൻ സ്വീകരിച്ചവർക്ക് യൂറോപ്യൻ യൂണിയന് കീഴിലുള്ള എല്ലാ രാജ്യങ്ങളും ജനുവരി 10 മുതൽ തുറന്നുകൊടുക്കാന് തീരുമാനമായിട്ടുണ്ട്. കൂടുതൽ അന്താരാഷ്ട്ര യാത്രക്കാരെ സ്വീകരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിബന്ധനകൾ കർശനമാക്കുന്നത്. വാക്സിൻ കാലാവധിക്കുള്ളിലുള്ളവർക്ക് വിസയ്ക്ക് ഉൾപ്പെടെ മുൻഗണന ലഭിക്കും.