‘നിങ്ങളുടെ അഭിപ്രായത്തിൽ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിക്കുന്നത് ന്യായീകരിക്കാവുന്നതാണോ?’ എന്നാണ് സർവേയിൽ ചോദിച്ച ചോദ്യം. 18 സംസ്ഥാനങ്ങളിലാണ് സർവേ നടത്തിയത്.
തെലങ്കാനയിലെ 83.8 ശതമാനം സ്ത്രീകളും ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ട്. ഭര്‍ത്താക്കന്മാരുടെ മര്‍ദ്ദനത്തെ ഏറ്റവും കുറവ് പിന്തുണയ്ക്കുന്ന സ്ത്രീകളുള്ളത് ഹിമാചൽ പ്രദേശിലാണ്- 14.8 ശതമാനം സ്ത്രീകൾ. ആന്ധ്രാ പ്രദേശ് (83.6), കര്‍ണ്ണാടക (76.9), മണിപ്പൂര്‍ (65.9), കേരളം (52.4), ജമ്മു കശ്മീർ (49), മഹാരാഷ്ട്ര (44), പശ്ചിമ ബംഗാൾ (42), തൃപുര (29.5) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ ക്രമം.
സര്‍വേ നടത്തിയ 18ൽ 14 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 30 ശതമാനത്തിലധികം സ്ത്രീകൾ ഭര്‍ത്താവ് മര്‍ദ്ദിക്കുന്നതിനെ ന്യായീകരിക്കാൻ കഴിയുമെന്നാണ് മറുപടി പറഞ്ഞത്.
അവിശ്വാസം, മരുമക്കളോടുള്ള അനാദരവ്, ഭര്‍ത്താവുമായി തര്‍ക്കത്തിൽ ഏര്‍പ്പെടുന്നത്, ലൈംഗിക ബന്ധത്തോടുള്ള വിസമ്മതം, ഭര്‍ത്താവിനെ അറിയിക്കാതെ പുറത്തു പോകുന്നത്, കുട്ടികളോടും വീടിനോടും പുലര്‍ത്തുന്ന അവഗണന, നല്ല ഭക്ഷണം പാകംചെയ്യാതിരിക്കൽ തുടങ്ങിയ കാരണങ്ങളാണ് മര്‍ദ്ദിക്കാനുള്ള കാരണങ്ങളായി പറഞ്ഞിരുന്നത്. വീടിനോടും കുട്ടികളോടും കാണിക്കുന്ന അവഗണനയാണ് മര്‍ദ്ദിക്കാനുള്ള പ്രധാന കാരണമായി സ്ത്രീകൾ ചൂണ്ടിക്കാട്ടിയത്.
അതേസമയം തെലങ്കാനയിൽ നിന്നുള്ള 70.4 ശതമാനം പുരുഷന്മാര്‍ ഭാര്യമാരെ മര്‍ദ്ദിക്കുന്നതിനെ പിന്തുണയ്ക്കുന്നവരാണ്. ആന്ധ്ര (66.5), കര്‍ണ്ണാടക (81.9), ഹിമാചൽ പ്രദേശ് (14.2), നാഗാലാന്റ് (34.4), ത്രിപുര (21.3) എന്നിങ്ങനെയാണ് പിന്തുണയ്ക്കുന്നത്.