റസ്റ്റ് ഹൗസിൽ നടക്കുന്നത് എന്താണെന്ന് ജനം അറിയണം. അതുകൊണ്ടാണ് അങ്ങനെ പോയത്. രഹസ്യമായി വെക്കേണ്ട കാര്യമില്ല. മുമ്പ് ഇതുപോലെ പോയ സ്ഥലങ്ങൾ ഇപ്പോൾ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇനിയുള്ള വര്‍ഷങ്ങളിലും ഇതുപോലെ മുന്നോട്ടു പോകാനാണ് തീരുമാനം. വിമര്‍ശിക്കുന്നവര്‍ അത് തുടരട്ടേയെന്നും താൻ അത് കാര്യമാക്കുന്നില്ലെന്നും റിയാസ് പറഞ്ഞു.
തന്റെ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിൽ മന്ത്രി സന്ദര്‍ശനം നടത്തുന്നത് ഇപ്പോൾ പതിവാണ്. വടകര റസ്റ്റ് ഹൗസിലാണ് അവസാനം പരിശോധന നടത്തിയത്. മദ്യകുപ്പികളുടെ ശേഖരമാണ് റസ്റ്റ് ഹൗസ് പരിസരത്ത് കാണാൻ സാധിച്ചത്. ഇതോടെ റസ്റ്റ് ഹൗസ് പരിസരത്തു കണ്ട മദ്യകുപ്പി ഉയര്‍ത്തിക്കാട്ടി മന്ത്രി റിയാസ് ഉദ്യോഗസ്ഥരോട് കയര്‍ത്തു സംസാരിച്ചു. ഇതോടെയാണ് മന്ത്രിയുടെ പ്രവര്‍ത്തി വെറും പിആര്‍ ആണെന്ന വിമര്‍ശനം ഉയര്‍ന്നത്.
റസ്റ്റ് ഹൗസിൽ നടന്നു വരുന്ന നവീകരണപ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനായിരുന്നു പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് വടകരയിലെത്തിയത്. റസ്റ്റ് ഹൗസ് പരിസരത്ത് മദ്യകുപ്പികൾ കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജീയറോട് മന്ത്രി ആവശ്യപ്പെട്ടു.
ഒരു മാസം മുൻപ് തിരുവനന്തപുരത്തും മന്ത്രി റിയാസ് മിന്നൽ പരിശോധന നടത്തിയിരുന്നു. അലംഭാവം ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. നവംബര്‍ ഒന്നിനു റസ്റ്റ് ഹൗസുകളിൽ പൂര്‍ണമായി ഓൺലൈൻ റിസര്‍വേഷൻ നടപ്പാക്കി പൊതുജനങ്ങള്‍ക്ക് മുറികള്‍ ലഭ്യമാക്കുന്നതിനു മുന്നോടിയായിരുന്നു പരിശോധന.
മുഹമ്മദ് റിയാസ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റെടുത്തതിനു ശേഷമായിരുന്നു പിഡബ്ല്യൂഡി റസ്റ്റ് ഹൗസുകളെ കൂടുതൽ ജനകീയമാക്കാൻ നടപടി തുടങ്ങിയത്. റസ്റ്റ് ഹൗസുകള്‍ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനവും ഏ്‍ര്‍പ്പെടുത്തിയിട്ടുണ്ട്.