Also Read:
ഗാന്ധിജിക്കും മുമ്പെ തൊട്ടുകൂടായ്മയെ എതിര്‍ത്ത നേതാവാണ് സവര്‍ക്കറെന്ന് അദ്ദേഹം പറഞ്ഞു. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമവിദ്യാര്‍ഥി മോഫിയ പര്‍വീണിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് ഗവര്‍ണര്‍ മുമ്പെ നിശ്ചയിച്ച പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.
Also Read:
‘സ്ത്രീധനം കൊടുക്കില്ലെന്ന് പറയാന്‍ സ്ത്രീകള്‍ക്ക് ആര്‍ജവം ഉണ്ടാകണമെന്നും ആത്മഹത്യയ്ക്ക് പകരം സ്ത്രീകള്‍ പോരാടാനുള്ള കരുത്ത് കാട്ടണമെന്നും’ മോഫിയയുടെ വീട്ടിലെത്തിയ ശേഷം അദ്ദേഹം പറഞ്ഞു. ‘കേരള പോലീസ് രാജ്യത്തെ തന്നെ മികച്ച സുരക്ഷാസേനയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കേരള പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍, ആലുവയിലേത് പോലെ ചില ഒറ്റപ്പെട്ട അപവാദങ്ങളുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ആലുവയിലേത് പോലെ ജനപ്രതിനിധികളുടെ ഇടപെടലുകള്‍ ഉണ്ടാകണം’, അദ്ദേഹം വിശദീകരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആലുവയിലെ മൊഫിയ പര്‍വീണിന്റെ വീട്ടിലെത്തിയത്.