കണ്ണൂർ: കോൺഗ്രസ് നേതാവും തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയർമാനുമായ മമ്പറം ദിവാകരനെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ കോൺഗ്രസിൽ നിന്നു പുറത്താക്കി. കെപിസിസി ജനറൽ സെക്രട്ടറി ടിയു രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ പാർട്ടി പാനലിനെതിരെ മത്സരിക്കുന്നതിനെത്തുടർന്നാണ് നടപടി.
കണ്ണൂർ ഡിസിസി അംഗീകരിച്ച പാനലിനെതിരെ ബദൽ പാനൽ രൂപീകരിച്ച് മത്സരിക്കുകയാണ് നിലവിലെ പ്രസിഡന്റുകൂടിയായ . ഇതേത്തുടർന്നാണ് ദിവാകരനെ കോൺഗ്രസിൽ നിന്നു പുറത്താക്കുന്നതെന്ന് ടിയു രാധാകൃഷ്ണൻ പറഞ്ഞു.