വീണാ ജോർജ് ജയിക്കരുതെന്ന് ആഗ്രഹിച്ചവർ പാർട്ടിയിലുണ്ട്. ഇടതുമുന്നണി വിജയദിനം ആഘോഷിച്ചപ്പോൾ ചില പ്രാദേശിക നേതാക്കൾ കതകടച്ച് വീട്ടിലിരുന്നെന്നും പ്രവർത്തന റിപ്പോർട്ടിൽ പരമാർശം ഉണ്ട്. നിലവിൽ സിപിഐഎം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ് വീണാ ജോർജ്.
Also Read :
അതേസമയം ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെയും ഏരിയ സമ്മേളന ചർച്ചയിൽ വിമർശനം ഉയർന്നു. മന്ത്രിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും പങ്കെടുക്കുന്ന പരിപാടികൾ അറിയാറില്ലെന്നും ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വിമർശിച്ചെന്നാണ് റിപ്പോർട്ട്.
ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നെന്ന് 24ന്യൂസും റിപ്പോർട്ട് ചെയ്തു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ് മന്ത്രി വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്ന ആരോപണം ഉയർത്തിയത്. അത്യാവശ്യ കാര്യങ്ങൾക്ക് പോലും ബന്ധപ്പെടാൻ കഴിയുന്നില്ലെന്നാണ് വിമർശനം.
Also Read :
ആറന്മുളയിൽ കോൺഗ്രസ് നേതാവ് ശിവദാസൻ നായരെ പരാജയപ്പെടുത്തിയായിരുന്നു വീണ ജോർജ് ഇത്തവണ നിയമസഭയിലെത്തിയത്.